തൂ​ണേ​രി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; 20 പ​വ​നും പ​ണ​വും മോ​ഷ്ടി​ച്ചു
Monday, January 25, 2021 11:31 PM IST
നാ​ദാ​പു​രം: തൂ​ണേ​രി വേ​റ്റു​മ്മ​ലി​ൽ വീ​ട് കു​ത്തി​തു​റ​ന്ന് 20 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും 5,000 രൂ​പ​യും മോ​ഷ്ടി​ച്ചു. പ്ര​വാ​സി കാ​ട്ടി​ൽ യൂ​സ​ഫി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. യൂ​സ​ഫി​ന്‍റെ ഭാ​ര്യ സ​ഫി​യ​യും മ​ക​ന്‍റെ ഭാ​ര്യ​യും ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ബ​ന്ധു​വീ​ട്ടി​ൽ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ന് പോ​യ സ​മ​യ​ത്താ​ണ് മു​ൻ ഭാ​ഗ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച പ​ണ​വും സ്വ​ർ​ണ​വും മോ​ഷ്ടി​ച്ച​ത്.
അ​ല​മാ​ര​യി​ൽ ബാ​ഗി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ. നേ​ർ​ച്ച​പ്പെ​ട്ടി​യി​ൽ സൂ​ക്ഷി​ച്ച പ​ണ​വും ന​ഷ്ട​പ്പെ​ട്ടു. നാ​ദാ​പു​രം എ​സ്ഐ പി.​എം. സു​നി​ൽ കു​മാ​ർ, എ​സ്ഐ വി.​വി. ശ്രീ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. വീ​ടി​ന​ക​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ മോ​ഷ്ടാ​ക്ക​ളു​ടേ​ത് എ​ന്ന് ക​രു​തു​ന്ന വ​സ്ത്രം ക​ണ്ടെ​ത്തി.