കോ​ര​പ്പു​ഴ​പ്പാ​ലം ഫെ​ബ്രു​വ​രി​യി​ൽ നാ​ടി​ന് സ​മ​ർ​പ്പി​ക്കും: മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ
Monday, January 25, 2021 11:31 PM IST
കോ​ഴി​ക്കോ​ട്: കോ​ര​പ്പു​ഴ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഫെ​ബ്രു​വ​രി​യി​ൽ നാ​ടി​നു സ​മ​ർ​പ്പി​ക്കു​മെ​ന്നും മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ മി​ക​ച്ച യാ​ത്രാ​നു​ഭ​വം ന​ൽ​കാ​ൻ സാ​ധി​ച്ച​തി​ൽ ചാ​രി​താ​ർ​ത്ഥ്യ​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കോ​ര​പ്പു​ഴ​യി​ലെ മ​ണ​ലും ചെ​ളി​യും നീ​ക്കി പു​ഴ​യു​ടെ ആ​ഴം കൂ​ട്ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി ഉ​ട​ൻ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഗ​സ്റ്റ്ഹൗ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
വ​കു​പ്പ്ത​ല ന​ട​പ​ടി​ക​ൾ ഊ​ർ​ജ്ജി​ത​മാ​ക്ക​ണ​മെ​ന്നും കൃ​ത്യ​മാ​യ പ്ലാ​ൻ ത​യാ​റാ​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സാം​ബ​ശി​വ റാ​വു ആ​വ​ശ്യ​പ്പെ​ട്ടു. 28 -ന് ​ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗം ചേ​രാ​നും ധാ​ര​ണ​യാ​യി. ഡെ​പ്യു​ട്ടി ക​ള​ക്ട​ർ ബി​ജു, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, പ്ര​ദേ​ശ​വാ​സി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.