വീ​ടി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റി
Tuesday, February 23, 2021 12:45 AM IST
താ​മ​ര​ശേ​രി: കൊ​ടു​വ​ള്ളി ബി​ആ​ര്‍​സി മു​ന്‍​കൈ​യെ​ടു​ത്ത് ഭി​ന്ന​ശേ​ഷി വി​ഭാ​ഗം കു​ട്ടി​ക​ളാ​യ അ​രു​ൺ, അ​മ​ല്‍ എ​ന്നി​വ​ര്‍​ക്കാ​യി ച​മ​ല്‍ പൂ​വ​ന്‍​മ​ല​യി​ല്‍ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​നം കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. വീ​ട് നി​ർ​മാ​ണത്തിനിടെ അ​രു​ണ്‍ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ട് പേ​രും മ​സ്‌​കു​ല​ര്‍ ഡി​സ്‌​ട്രോ​ഫി എ​ന്ന രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. അ​മ​ല്‍ താ​ക്കോ​ല്‍ ഏ​റ്റു​വാ​ങ്ങി. ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഷാ​ഹിം ഹാ​ജി, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ബേ​ബീ ര​വീ​ന്ദ്ര​ന്‍, ഡ​യ​റ്റ് സീ​നി​യ​ര്‍ ല​ക്ച​റ​ര്‍ യു.​കെ. അ​ബ്​ദു​ൾ നാ​സ​ര്‍, കൊ​ടു​വ​ള്ളി എ​ഇ​ഒ വി. ​മു​ര​ളീ​കൃ​ഷ്ണ​ന്‍, കൊ​ടു​വ​ള്ളി ബി​പി​സി വി.​എം. മെ​ഹ​റ​ലി, താ​മ​ര​ശേ​രി എ​ച്ച്എം ഫോ​റം ക​ണ്‍​വീ​ന​ര്‍ പി.​സ​ക്കീ​ര്‍, എ​ന്നി​വ​രും കൊ​ടു​വ​ള്ളി ബി​ആ​ര്‍​സി​യി​ലെ അ​ധ്യാ​പ​ക​രും കു​ടും​ബാ​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.