ഇ​രു​വ​ഞ്ഞി അ​ന്വേ​ഷ​ണ സ​ഞ്ചാ​ര​വും റി​വ​ർ സ​മ്മി​റ്റും ന​ട​ത്തി
Monday, March 1, 2021 12:13 AM IST
മു​ക്കം: എ​ന്‍റെ സ്വ​ന്തം ഇ​രു​വ​ഞ്ഞി കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​രു​വ​ഞ്ഞി അ​ന്വേ​ഷ​ണ സ​ഞ്ചാ​ര​വും റി​വ​ർ സ​മ്മി​റ്റും ന​ട​ത്തി. പു​ഴ സം​ര​ക്ഷ​ണ​ത്തി​ന് പൊ​തു​ജ​ന​ങ്ങ​ളെ പു​ഴ​യി​ലേ​ക്ക് ആ​ക​ർ​ഷി​പ്പി​ക്കു​ന്ന​തി​നും പു​ഴ ന​ശീ​ക​ര​ണ​ത്തി​നെ​തി​രെ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും പു​ഴ​യു​ടെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യെ കു​റി​ച്ച് പ​ഠ​ന റി​പ്പോ​ർ​ട്ടു​ക​ൾ ത​യാ​റാ​ക്കി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് അ​ന്വേ​ഷ​ണ സ​ഞ്ചാ​ര​വും റി​വ​ർ സ​മി​റ്റും ന​ട​ത്തി​യ​ത്.
രാ​വി​ലെ എ​ട്ടി​ന് കൂ​ളി​മാ​ട് നി​ന്ന് പു​ഴ​യി​ലൂ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ സ​ഞ്ചാ​രം ചാ​ത്ത​മം​ഗ​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ​ളി​ക്ക​ൽ ഗ​ഫൂ​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. അ​ന്വേ​ഷ​ണ സ​ഞ്ചാ​ര​ത്തി​ന് പി.​കെ.​സി. മു​ഹ​മ്മ​ദ്, കെ.​ടി.​എ. നാ​സ​ർ, ദാ​മോ​ദ​ര​ൻ കോ​ഴ​ഞ്ചേ​രി, ടി.​കെ. ജു​മാ​ൻ, ജി. ​അ​ബ്ദു​ൽ അ​ക്ബ​ർ, എ​ൻ. ശ​ശി​കു​മാ​ർ, മു​ഹ​മ്മ​ദ് ക​ക്കാ​ട്, ആ​സാ​ദ് മു​ക്കം, ജാ​ഫ​ർ പു​തു​ക്കു​ടി, നി​സാ​ർ കൊ​ള​ക്കാ​ട​ൻ നേ​തൃ​ത്വം ന​ൽ​കി.
പു​ഴ​ക​ൾ പാ​ടു​ന്നു എ​ന്ന നാ​മ​ധേ​യ​ത്തി​ൽ മു​ക്കം മു​ളം​ഞ്ചോ​ല​യി​ൽ ന​ട​ന്ന ഇ​രു​വ​ഞ്ഞി റി​വ​ർ സ​മി​റ്റ് മു​ക്കം ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ചാ​ന്ദ്നി വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.എ​ന്‍റെ സ്വ​ന്തം ഇ​രു​വ​ഞ്ഞി കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ പി.​കെ.​സി. മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഇ​രു​വ​ഞ്ഞി കൂ​ട്ടാ​യ്മ ലോ​ഗോ പ്ര​കാ​ശ​നം കാ​ര​ശേ​രി ബേ​ങ്ക് ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ നി​ർ​വ്വ​ഹി​ച്ചു. ഇ​രു​വ​ഞ്ഞി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി കെ.​ടി.​എ. നാ​സ​റും, ഇ​രു​വ​ഞ്ഞി പ​ഠ​ന റി​പ്പോ​ർ​ട്ട് എ​ൻ.​എ​സ്.​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​സ്. ക​മ​റു​ദ്ദീ​നും അ​വ​ത​രി​പ്പി​ച്ചു.ഇ​രു​വ​ഞ്ഞി​യു​ടെ ഉ​ത്ഭ​വ​വും ആ​വാ​സ​വ്യ​വ​സ്ഥ​യും എ​ന്ന വി​ഷ​യം ഹാ​മി​ദ​ലി വാ​ഴ​ക്കാ​ട് അ​വ​ത​രി​പ്പി​ച്ചു.കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. സ്മി​ത, കൊ​ടി​യ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ലൂ​ല​ത്ത്, ന​ദീ​സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി ടി.​വി. രാ​ജ​ൻ,
വി. ​കു​ഞ്ഞാ​ലി, സി.​കെ. കാ​സിം, ബ​ന്ന ചേ​ന്ന​മം​ഗ​ല്ലൂ​ർ, ആ​മി​ന എ​ട​ത്തി​ൽ, ഡോ. ​വി.​കെ. സു​രേ​ഷ് ബാ​ബു, സ​ത്യ​ൻ മു​ണ്ട​യി​ൽ, സാ​റ കൂ​ടാ​രം, എ.​പി. മു​ര​ളീ​ധ​ര​ൻ, മു​സ്ത​ഫ ചേ​ന്നമം​ഗ​ല്ലൂ​ർ, മു​ക്കം വി​ജ​യ​ൻ, റി​യാ​സ് ക​ക്കാ​ട്, ടി.​കെ. ന​സ​റു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു