കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക കൃ​ഷി​നാ​ശം
Monday, March 1, 2021 12:13 AM IST
തു​ഷാ​ര​ഗി​രി: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തു​ഷാ​ര​ഗി​രി, വ​ട്ട​ച്ചു​വ​ട്, പൂ​വ​ത്തി​ൻ​ച്ചു​വ​ട്, പാ​ത്തി​പ്പാ​റ, മ​ഞ്ഞു​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​ക കൃ​ഷി​നാ​ശം സം​ഭ​വി​ച്ചു. വ​ട്ട​ച്ചു​വ​ട് ജോ​ൺ​സ​ൺ ചൂ​ര​പ്പു​ഴ​യു​ടെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് റ​ബ​ർ മ​രം ഒ​ടി​ഞ്ഞു​വീ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കു​ര ത​ക​ർ​ന്നു. ജോ​ൺ പെ​രു​ന്പ​നാ​നി​യു​ടെ മാ​വ്, പ്ലാ​വ് എ​ന്നി​വ ഒ​ടി​ഞ്ഞ് വീ​ണു.
തു​ഷാ​ര​ഗി​രി മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​വ​ക സ്ഥ​ല​ത്ത് അ​നി​ര​ന്പു​ഴ വ​ർ​ഗീ​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ നൂ​റോ​ളം കു​ല​ച്ച ഏ​ത്ത​വാ​ഴ​ക​ൾ കാ​റ്റി​ൽ നി​ല​പ​തി​ച്ചു. കൂ​ടാ​തെ മ​റ്റ​നേ​കം കൃ​ഷി​ക്കാ​രു​ടെ വി​ള​ക​ളും കാ​റ്റി​ലും മ​ഴ​യി​ലും ന​ശി​ച്ചു.
കൃ​ഷി​ക്കും വി​ള​ക​ൾ​ക്കും നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് അ​ടി​യ​ന്ത​ര​മാ​യി സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന് വാ​ർ​ഡ് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ൽ വാ​ർ​ഡ് അം​ഗം സി​സി​ലി കൊ​ടു​പ്പ​ള്ളി, ദേ​വ​സ്യ പു​ത്ത​ൻ​ന്പു​ര, ജി​ജി എ​ലി​വാ​ലു​ങ്ക​ൻ, ആ​ന്‍റ​ണി കോ​ഴ​പ്ലാ​ക്ക​ൽ, ടോ​ണി പ​ന്ത​ലാ​ടി, പ്രി​ൻ​സ് കാ​വാ​ട്ടു​ത​ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.