സ​മൂ​ഹ​ത്തി​ൽ ന​ന്മ​യു​ടെ വെ​ളി​ച്ചം പ്ര​സ​രി​പ്പി​ക്കാൻ ക​ല​യും സാ​ഹി​ത്യ​വും വ​ള​ർ​ന്നു വ​ര​ണം: പി.​കെ.പാ​റ​ക്ക​ട​വ്
Monday, March 1, 2021 12:15 AM IST
മു​ക്കം: മ​നു​ഷ്യ സ​മൂ​ഹ​ത്തി​ൽ ന​ന്മ​യു​ടെ വെ​ളി​ച്ചം പ്ര​സ​രി​പ്പി​ക്കു​ന്ന​തി​ന് ന​ല്ല ക​ല​ക​ളും സാ​ഹി​ത്യ​വും വ​ള​ർ​ന്ന് വ​ര​ണ​മെ​ന്ന് ക​ഥാ​കൃ​ത്ത് പി.​കെ. പാ​റ​ക്ക​ട​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചേ​ന്നമം​ഗ​ല്ലൂ​ർ ത​നി​മ ക​ലാ സാ​ഹി​ത്യ വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ധി​കാ​ര​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് പോ​ലും അ​ലോ​സ​ര​പ്പെ​ടു​ത്തു​ന്ന ധീ​ര​ത​യു​ടെ ശ​ബ്ദ​മാ​ണ് ന​ല്ല ക​ല​യും സാ​ഹ​ത്യ​വും സ​മ്മാ​നി​ക്കു​ന്ന​ത്.
ന​ല്ല ചി​ന്ത​യും വാ​യ​ന​യും വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​വ​ണം. വാ​യ​ന​യി​ലൂ​ടെ വ​സ്തു​ത​യെ വേ​ർ​തി​രി​ച്ചും അം​ഗീ​ക​രി​ക്കാ​നും വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ക്കാ​നും ഒ​രു ക​ലാ​കാ​ര​ൻ ത​ന്‍റെ അ​വ​കാ​ശ സ്വാ​ത​ന്ത്ര്യം വി​നി​യോ​ഗി​ക്കാ​നാ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​നി​മ ക​ലാ​സാ​ഹി​ത്യ വേ​ദി പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. അ​ബ്ദു​ൾ ക​രീം അ​ധ്യ​ക്ഷ​ത വഹിച്ചു. മു​ക്കം ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ഫാ​ത്തി​മ കൊ​ട​പ്പ​ന, പി.​ടി. കു​ഞ്ഞാ​ലി, കെ.​പി. മു​സ്ത​ഫ, കെ. ​സു​ബൈ​ർ, ബ​ന്ന ചേ​ന്നമം​ഗ​ല്ലൂ​ർ, സു​നി​ൽ ക​ണ​ക്കു​പ​റ​മ്പ്, അ​മീ​ൻ ജൗ​ഹ​ർ, അ​ബ്ദു​ൾ ജ​ലീ​ൽ പാ​യൂ​ർ, എം.​ടി. മു​നീ​ബ്, ബാ​വ പൊ​റ്റ​ശേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ എം. ​ഉ​ണ്ണി​ച്ചേ​ക്കു സ്വാ​ഗ​ത​വും ത​നി​മ വി​ദ്യാ​ർ​ഥി കോ​ഡി​നേ​റ്റ​ർ ആ​യി​ഷ നൂ​ൻ റ​മ​സാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഇ.​കെ അ​ബു​ട്ടി (മാ​പ്പി​ള​പ്പാ​ട്ട്), ഇ​സ്തി​ഖാ​ർ (അ​ഭി​ന​യം), അ​ബ്ദു​ള്ള പു​ൽ​പ്പ​റ​മ്പ് (എ​ഴു​ത്ത് ക​ല), അ​ഫീ​ഫ (അ​റ​ബി​ക് കാ​ലി​ഗ്രാ​ഫി ), മേ​ഘ ജ​യ​രാ​ജ് (നാ​ട​ൻ പാ​ട്ട്), മ​ന്ന ഫാ​ത്തി​മ (ചി​ത്ര​ക​ല) എ​ന്നീ ക​ലാ​പ്ര​തി​ഭ​ക​ളെ പി.​കെ പാ​റ​ക്ക​ട​വ് ആ​ദ​രി​ച്ചു.
ന​വ പ​ർ​വീ​ൻ പ്രാ​ർ​ഥ​ന ഗാ​ന​വും മേ​ഘ ജ​യ​രാ​ജ് നാ​ട​ൻ പാ​ട്ടും അ​വ​ത​രി​പ്പി​ച്ചു. എം.​ടി. മു​നീ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത വി​രു​ന്നും അ​ര​ങ്ങേ​റി.