യൂ​ത്ത് ലീ​ഗ് യു​വ യാ​ത്ര​യ്ക്ക് ഇ​ന്ന് തു​ട​ക്കം
Monday, March 1, 2021 11:53 PM IST
കു​റ്റ്യാ​ടി: നാ​ടു​ണ​രാ​ൻ ന​ന്മ പു​ല​രാ​ൻ എ​ന്ന, പ്ര​മേ​യ​ത്തി​ൽ നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​ഘ​ടി​പ്പി​ക്കു​ന്ന യു​വ​യാ​ത്ര ഇ​ന്ന് ആ​രം​ഭി​ക്കും.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​കെ. സ​മീ​ർ ക്യാ​പ്റ്റ​നും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ. ​ഹാ​രി​സ് വൈ​സ് ക്യാ​പ്റ്റ​നും, ട്ര​ഷ​റ​ർ എ.​എ​ഫ്. റി​യാ​സ് ഡ​യ​റ​ക്ട​റും, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. ഹം​സ ചീ​ഫ് കോ ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ യു​വ​യാ​ത്ര രാ​വി​ലെ പ​ത്തി​ന് മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ അ​ടു​ക്ക​ത്ത് നി​ന്ന് പ്ര​യാ​ണ​മാ​രം​ഭി​ക്കും. യൂ​ത്ത് ലീ​ഗ് സം​സ്ഥ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഫി​റോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് ക​ള്ളാ​ട്, കാ​ഞ്ഞി​രോ​ളി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം വൈ​കിട്ട് അ​ഞ്ചി​ന് തൊ​ട്ടി​ൽ​പാ​ല​ത്ത് സ​മാ​പി​ക്കും. ബു​ധ​നാ​ഴ്ച രാ​വി​ലെ കാ​യ​ക്കൊ​ടി​യി​ൽ നി​ന്ന് ര​ണ്ടാം ദി​വ​സ​ത്തെ പ​ര്യ​ട​നം തു​ട​ങ്ങും. തു​ട​ർ​ന്ന് ക​ണ്ടോ​ത്ത് കു​നി, കൊ​യ്യാ​ൽ, തെ​രു​വം​പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് ശേ​ഷം വൈ​കീ​ട്ട് ആ​റി​ന് വാ​ണി​മേ​ലി​ൽ സ​മാ​പി​ക്കും. വ്യാ​ഴാ​ഴ്ച രാ​വി​ലെ കു​യ്‌​തേ​രി​യി​ൽ നി​ന്ന് മൂ​ന്നാം ദി​വ​സ​ത്തെ പ​ര്യ​ട​നം തു​ട​ങ്ങും. തു​ട​ർ​ന്ന് വ​ള​യം , ജാ​തി​യേ​രി, ക​ല്ലു​മ്മ​ൽ, പു​ളി​യാ​വ് വ​ഴി വൈ​കീ​ട്ട് ആ​റി​ന് പാ​റ​ക്ക​ട​വി​ൽ സ​മാ​പി​ക്കും. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് നാ​ലാം ദി​വ​സ​ത്തെ പ​ര്യ​ട​നം പേ​രോ​ട് നി​ന്ന് തു​ട​ങ്ങി
തൂ​ണേ​രി , ഇ​രി​ങ്ങ​ണ്ണൂ​ർ, എ​ട​ച്ചേ​രി വ​ഴി ത​ലാ​യി​യി​ൽ സ​മാ​പി​ക്കും. ആ​റി​ന് വൈ​കീ​ട്ട് മൂ​ന്നി​ന് സ​മാ​പ​ന റാ​ലി ചേ​ല​ക്കാ​ട് നി​ന്നാ​രം​ഭി​ച്ച് നാ​ദാ​പു​രം ടൗ​ണി​ൽ സ​മാ​പി​ക്കും. വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി, കെ. ​മു​ര​ളീ​ധ​ര​ൻ എം​പി, ര​മ്യ ഹ​രി​ദാ​സ് എം​പി, ഉ​മ്മ​ർ പാ​ണ്ടി​ക ശാ​ല, എം.​എ. റ​സാ​ഖ്, ജ്യോ​തി വി​ജ​യ​കു​മാ​ർ, ന​ജീ​ബ് കാ​ന്ത​പു​രം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ സൂ​പ്പി ന​രി​ക്കാ​ട്ടേ​രി, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ എം.​കെ. സ​മീ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ൻ.​കെ. മൂ​സ, ക​ൺ​വീ​ന​ർ ഇ. ​ഹാ​രി​സ്, ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ബം​ഗ്ല​ത്ത്, ക​ൺ​വീ​ന​ർ ടി.​ടി.​കെ. ഖാ​ദ​ർ ഹാ​ജി, സ്റ്റി​യ​റിം​ഗ്‌ ക​മ്മി​റ്റി ക​ൺ​വീ​ന​ർ എം.​കെ. അ​ഷ്റ​ഫ്, ന​ജ്മു​സാ​ഖി​ബ്, ജൈ​സ​ൽ ഇ​ല്ല​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.