കൊ​റോ​ണ കാ​ല​ത്ത് നൂ​റു​മേ​നി കൊ​യ്ത് കു​ട്ടി​ക​ർ​ഷ​ക​ൻ
Tuesday, March 2, 2021 11:55 PM IST
കൂ​ട​ര​ഞ്ഞി: കൊ​റോ​ണ കാ​ലം അ​ല​സ​മാ​യി ചെ​ല​വ​ഴി​ക്കാ​നു​ള്ള​ത​ല്ല, പ​രി​ശ്ര​മ​ത്തി​ലൂ​ടെ വി​ജ​യം കൊ​യ്യാ​നു​ള്ള​താ​ണ് എ​ന്ന തി​രി​ച്ച​റി​വാ​ണ് കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഉ​ണ്ണി​യെ​പ്പി​ള്ളി​ൽ സാ​ൻ​ജോ​സി​നെ മാ​റി ചി​ന്തി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. വി​ഷ​ര​ഹി​ത മാ​യ പ​ച്ച​ക്ക​റി ഭ​വ​ന​ത്തി​ൽ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ്കൂ​ളി​ൽ നി​ന്നു ല​ഭി​ച്ച വാ​ഴ​വി​ത്തി​ലൂ​ടെ​യാ​ണ് സാ​ൻ​ജോ​സി​ന്‍റെ കൃ​ഷി​യു​ടെ തു​ട​ക്കം.
കാ​ർ​ഷി​ക ക്ല​ബ് ക​ൺ​വീ​ന​റാ​യ അ​ധ്യാ​പ​ക​ൻ നാ​സ​ർ ഏ​ൽ​പി​ച്ച വാ​ഴ വി​ത്തു​ക​ൾ കൃ​ഷി ചെ​യ്ത് പ​രി​പാ​ലി​ച്ച് നൂ​റു മേ​നി ഫ​ലം കൊ​യ്ത​തി​ന്‍റെ ആ​ഹ്ളാ​ദ​ത്തി​ലാ​ണ് സാ​ൻ​ജോ​സ്. നി​ര​വ​ധി പേ​രാ​ണ് വാ​ർ​ത്ത​യ​റി​ഞ്ഞ് ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ന്ന​ത്.
ജൈ​വ​കൃ​ഷി രീ​തി​യി​ൽ പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളു​ടെ ഒ​രു നി​ര ത​ന്നെ വീ​ട്ടി​ൽ ക്ര​മീ​ക​രി​ച്ചു. പാ​വ​ൽ, വി​വി​ധ​യി​നം മു​ള​കു​ക​ൾ, ചീ​ര, വെ​ണ്ട, ത​ക്കാ​ളി, പ​യ​ർ, വ​ഴു​ത​ന, കാ​ബേ​ജ്, കോ​ളി​ഫ്ല​വ​ർ, വാ​ഴ, പ​പ്പാ​യ തു​ട​ങ്ങി​യ പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളും വി​വി​ധ ഇ​നം പൂ​ച്ചെ​ടി​ക​ളു​മാ​ണ് വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കോ​മ്പൗ​ണ്ടി​ൽ പ​രി​പാ​ലി​ച്ചു വ​രു​ന്ന​ത്.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​റോ​യി തെ​ക്കും​കാ​ട്ടി​ൽ, പ്രി​ൻ​സി​പ്പ​ൽ ലീ​ന വ​ർ​ഗീ​സ്, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു ജോ​ർ​ജ്, കാ​ർ​ഷി​ക ക്ല​ബി കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൾ നാ​സ​ർ, കൃ​ഷി ഓ​ഫീ​സ​ർ മി​ഷേ​ൽ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്രോ​ത്സാ​ഹ​ന​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കു​ന്നു.