ഓ​ക്സി​ജ​ന്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി റാ​ണി​യും കു​ടും​ബ​വും
Thursday, March 4, 2021 12:34 AM IST
തി​രു​വ​മ്പാ​ടി: ത​ന്‍റെ ഭ​ര്‍​തൃ​മാ​താ​വി​നു വേ​ണ്ടി വാ​ങ്ങി​ച്ച ഓ​ക്സി​ജ​ന്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​സ്കെ​എ​സ്എ​സ്എ​ഫ് ഓ​മ​ശേ​രി മേ​ഖ​ലാ സ​ഹ​ചാ​രി സെ​ന്‍റ​റി​ന് സൗ​ജ​ന്യ​മാ​യി ന​ല്‍​കി റാ​ണി​യും കു​ടും​ബ​വും. തി​രു​വ​മ്പാ​ടി മു​ഖാ​ല​യി​ല്‍ പ​രേ​ത​നാ​യ ജി​ജി​യു​ടെ ഭാ​ര്യ റാ​ണി​യും മ​ക്ക​ളാ​യ അ​രു​ണ്‍ ജോ​സ​ഫും അ​മ​ല്‍ ജോ​സ​ഫു​മാ​ണ് ഓ​ക്സി​ജ​ന്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളെ ഏ​ല്‍​പ്പി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ട ഇ​വ​രു​ടെ ഭ​ര്‍​തൃ​മാ​താ​വ് ഏ​ലി​ക്കു​ട്ടി​ക്ക് നാ​ലു വ​ര്‍​ഷം മു​ന്‍​പ് ഓ​ക്സി​ജ​ന്‍ ഉ​പ​ക​ര​ണം ആ​വ​ശ്യ​മാ​യി വ​ന്നി​രു​ന്നു. നാ​ലാ​യി​രം രൂ​പ മാ​സ വാ​ട​ക​യി​ല്‍ ഓ​ക്സി​ജ​ന്‍ സം​വി​ധാ​നം മാ​സ​ങ്ങ​ളോ​ളം തു​ട​രു​ന്ന​തി​ന്നി​ട​യി​ല്‍ യാ​ദൃ​ശ്ചി​ക​മാ​യി ഇ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍ വ​ഴി​യാ​ണ് എ​സ്കെ​എ​സ്എ​സ്എ​ഫ് സ​ഹ​ചാ​രി സെ​ന്‍റ​റി​ല്‍ സൗ​ജ​ന്യ ഓ​ക്സി​ജ​ന്‍ സം​വി​ധാ​നം ഉ​ണ്ടെ​ന്ന​റി​യു​ന്ന​ത്. ഉ​ട​ന് ത​ന്നെ മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളെ ബ​ന്ധ​പ്പെ​ടു​ക​യും ഓ​ക്സി​ജ​ന്‍ സെ​റ്റ് വീ​ട്ടി​ലെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. വ​ര്‍​ഷ​ങ്ങ​ളോ​ളം സൗ​ജ​ന്യ ഓ​ക്സി​ജ​ന്‍ സേ​വ​നം കി​ട്ടി​യ​തോ​ടെ എ​ന്തെ​ങ്കി​ലു​മൊ​ന്ന് സ​ഹ​ചാ​രി​ക്ക് ചെ​യ്ത് കൊ​ടു​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യി റാ​ണി പ​റ​ഞ്ഞു.
ഇ​തി​ന്നി​ട​യി​ല്‍ ചെ​റി​യ ത​ക​രാ​റു​ക​ള്‍ കാ​ര​ണം കു​റ​ച്ച് മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​ര്‍ തി​രി​ച്ചെ​ടു​ക്കേ​ണ്ടി വ​രി​ക​യും ഏ​ലി​ക്കു​ട്ടി​ക്ക് വേ​ണ്ടി വീ​ട്ടു​കാ​ര്‍ മ​റ്റൊ​രു സി​ലി​ണ്ട​ര്‍ വാ​ങ്ങു​ക​യും ചെ​യ്തു. നാ​ല് വ​ര്‍​ഷ​ത്തോ​ളം സ​ഹ​ചാ​രി​യു​മാ​യി മാ​ന​സി​ക അ​ടു​പ്പം കാ​ത്ത് സൂ​ക്ഷി​ച്ച ഈ ​കു​ടും​ബം ഒ​ടു​വി​ല്‍ ഏ​ലി​ക്കു​ട്ടി​ക്ക് വേ​ണ്ടി വാ​ങ്ങി​ച്ച ഓ​ക്സി​ജ​ന്‍ സി​ലി​ണ്ട​ര്‍ സ​ഹ​ചാ​രി സെ​ന്‍റ​റി​ന് ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.
റാ​ണി​യു​ടെ വീ​ട്ടി​ല്‍ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ക​ന്‍ അ​മ​ല്‍ ജോ​സ​ഫ്, എ​സ്കെ​എ​സ്എ​സ്എ​ഫ് ഓ​മ​ശേ​രി മേ​ഖ​ലാ സ​ഹ​ചാ​രി സെ​ന്‍റ​ര്‍ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​വി. നൂ​റു​ദ്ദീ​ന്‍ ഫൈ​സി,ഹാ​രി​സ് ഹൈ​ത​മി, സ​ഈ​ദ് ഓ​മ​ശേ​രി, അം​ജ​ദ് ഖാ​ന്‍ റ​ശീ​ദി, സി​ദ്ദി​ഖ് ന​ട​മ്മ​ല്‍ എ​ന്നി​വ​രെ ഏ​ല്‍​പ്പി​ച്ചു.