പ്ര​വാ​സി​ക്ഷേ​മ​ത്തി​ന് തു​ട​ർഭ​ര​ണം: ജാ​ഥ ഇ​ന്ന്
Thursday, March 4, 2021 12:34 AM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​തി​നാ​യി കേ​ര​ള പ്ര​വാ​സി സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ‘പ്ര​വാ​സി ക്ഷേ​മ​ത്തി​ന് തു​ട​ർ​ഭ​ര​ണം’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി ജാ​ഥ ന​ട​ത്തും. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​റി​ന് ഫ​റോ​ക്കി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വി.​കെ.​സി മ​മ്മ​ദ് കോ​യ എം​എ​ല്‍​എ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഇ​ടി​യ​ങ്ങ​ര, പു​തി​യ ബ​സ്റ്റാ​ന്‍​ഡ്‌ പ​രി​സ​രം, പു​തി​യ​ങ്ങാ​ടി, ക​ക്കോ​ടി ബ​സാ​ർ, പൂ​വാ​ട്ടു​പ​റ​മ്പ്, മു​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി വൈ​കി​ട്ട് കൊ​ടു​വ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് ശ​നി​യാ​ഴ്ച ഉ​ള്ളി​യേ​രി​ൽ ആ​ദ്യ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങും.
തു​ട​ർ​ന്ന് പേ​രാ​മ്പ്ര, കൊ​യി​ലാ​ണ്ടി, തി​ക്കോ​ടി, തി​രു​വ​ള്ളൂ​ർ, ഓ​ർ​ക്കാ​ട്ടേ​രി, ക​ല്ലാ​ച്ചി തു​ട​ർ​ന്ന് കു​റ്റ്യാ​ടി​യി​ൽ സ​മാ​പി​ക്കും. സ​മാ​പ​ന സ​മ്മേ​ള​നം പ്ര​വാ​സി സം​ഘം സം​സ്ഥാ​ന ട്ര​ഷ​റ​റും ക്ഷേ​മ​നി​ധി ഡ​യ​റ​ക്ട​റു​മാ​യ ബാ​ദു​ഷ ക​ട​ലു​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.​വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​വി. ഇ​ഖ്ബാ​ൽ, എം. ​സു​രേ​ന്ദ്ര​ൻ, കെ. ​സ​ജീ​വ് കു​മാ​ർ, സ​ലിം മ​ണാ​ട് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.