കൊ​യി​ലാ​ണ്ടി ആ​ന​ക്കു​ള​ത്ത് ക​ട​യി​ൽ മോ​ഷ​ണം
Thursday, March 4, 2021 12:35 AM IST
കൊ​യി​ലാ​ണ്ടി: ദേ​ശീ​യ പാ​ത​യി​ൽ കൊ​ല്ലം ആ​ന​ക്കു​ള​ത്തി​ന​ടു​ത്ത് ക​ട​യി​ൽ വ​ൻ മോ​ഷ​ണം. ഐ​ശ്വ​ര്യ ബി​ൽ​ഡിം​ഗി​ൽ ഹ​യാ​ൻ മോ​ട്ടോ​ർ​സ് എ​ന്ന ടു​വീ​ല​ർ ആ​ക്സ​സ​റീ​സ് ഷോ​പ്പി​ലാ​ണ് വ​ൻ മോ​ഷ​ണം ന​ട​ന്ന​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.
പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന സം​ഘം നി​ര​വ​ധി സാ​ധ​ന​ങ്ങ​ളും ലാ​പ്ടോ​പ്പും 5000 രു​പ​യും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്ന​താ​യി ഉ​ട​മ​ക​ൾ പ​റ​ഞ്ഞു. ഒ​രു മ​ണി​ക്കൂ​റോ​ളം ഇ​വ​ർ ഷോ​പ്പി​ൽ ത​ങ്ങി​യി​ട്ടു​ണ്ട്. ഷോ​പ്പി​ലെ സി​സി​ടി​വി​യു​ടെ ഡി​വി​ആ​ർ ഉ​ൾ​പ്പെ​ടെ മോ​ഷ്ട​ക​ൾ അ​ഴി​ച്ചു കൊ​ണ്ടു​പോ​യി​ട്ടു​ണ്ട്. കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തൊ​ട്ട​ടു​ത്ത ക​ട​യി​ലെ സി​സി​ടി​വി​യി​ൽ ദൃ​ശ്യ​ങ്ങ​ൾ ശേഖരിച്ചു. ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി. അ​ന്വേ​ഷ​ണ​ത്തി​ൽ മോ​ഷ​ണം ന​ട​ത്താ​നു​പ​യോ​ഗി​ച്ച കെ​എ​ൽ 40 ജി 6890 ​ന​മ്പ​ർ പി​ക്ക​പ്പ് വാ​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.
വാഹനം മോ​ഷ്ടി​ച്ച് കൊ​ണ്ട് വ​ന്ന​താ​ണെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. മൊ​ഴി​യെ​ടു​ക്കാ​നാ​യി വ​ണ്ടി​യു​ടെ ആ​ർ​സി ഓ​ണ​റെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ണ്ട​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.