ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​മാ​യി അൾത്താരസംഘം
Saturday, March 6, 2021 12:47 AM IST
ക​ക്കാ​ടം​പൊ​യി​ൽ: ക​ക്കാ​ടം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ്‌ ദേ​വാ​ല​യ​ത്തി​ലെ അ​ൾ​ത്താ​ര സം​ഘം കൃ​ഷി ചെ​യ്ത ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. കു​ട്ടി​പ​ട്ടാ​ള​ങ്ങ​ളു​ടെ ഈ ​പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ൽ പാ​വ​ൽ, വ​ഴു​തി​ന, ത​ക്കാ​ളി, കാ​ബേ​ജ്, കൊ​മ്പ​ൻ മു​ള​ക്, പ​യ​ർ, കോ​ളി​ഫ്ല​വ​ർ, വെ​ണ്ട, തു​ട​ങ്ങി​യ എ​ല്ലാ പ​ച്ച​ക്ക​റി​ക​ളും കൃ​ഷി ചെ​യ്തു.

പൂ​ർ​ണ്ണ​മാ​യും ജൈ​വ​വ​ള​ങ്ങ​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ കൃ​ഷി നൂ​റു​മേ​നി വി​ള​വു​ന​ൽ​കി. ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​നി​ട​യി​ലും കൃ​ഷി പ​രി​പാ​ല​ന​ത്തി​ന് ഇ​വ​ർ സ​മ​യം ക​ണ്ടെ​ത്തി. വി​കാ​രി ഫാ. ​സു​ദീ​പ് കി​ഴ​ക്ക​ര​ക്കാ​ട്ടും അ​സി.​വി​കാ​രി ഫാ. ​ജോ​യ​ൽ വ​രി​ക്കാ​നി​ക്ക​ലും കൈ​ക്കാ​ര​ൻ​മാ​രും ആ​വ​ശ്യ​മാ​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​പ്പോ​ൾ അൾത്താരസംഘത്തിന്‍റെ വി​യ​ർ​പ്പി​ന് നൂ​റു​മേ​നി​യു​ടെ ഗ​ന്ധ​മാ​യി.

പു​തി​യ ത​ല​മു​റ​യ്ക്ക് മ​ണ്ണി​നെ സ്നേ​ഹി​ക്കാ​നും കൃ​ഷി​യെ സ്നേ​ഹി​ക്കാ​നും അ​വ​സ​ര​വും പ്ര​ചോ​ദ​ന​വും ന​ല്കു​ക​യാ​ണ് ഇ​ത്ത​രം കൃ​ഷി രീ​തി​ക​ളി​ലൂ​ടെ​യെ​ന്നു വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ഫാ. ​സു​ദീ​പ് കി​ഴ​ക്ക​ര​ക്കാ​ട്ട് പ​റ​ഞ്ഞു. കു​ട്ടി​പ്പ​ട്ടാ​ള​ങ്ങ​ളു​ടെ ഈ ​കൃ​ഷി​രീ​തി എ​ല്ലാ​വ​രും മാ​തൃ​ക​യാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.