റേ​ഷ​ൻ വ്യാ​പാ​രി റേ​ഷ​ൻ ക​ട​യി​ൽ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ
Saturday, March 6, 2021 10:37 PM IST
പേ​രാ​മ്പ്ര: പാ​ലേ​രി​യി​ൽ റേ​ഷ​ൻ വ്യാ​പാ​രി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. പാ​ലേ​രി ടൗ​ണി​ലെ എ​ആ​ർ​ഡി 294 ന​മ്പ​ർ റേ​ഷ​ൻ കട ഉ​ട​മ ക​ന്നാ​ട്ടി സ്വ​ദേ​ശി മാ​ണി​ക്കാം​ക​ണ്ടി ക​രു​ണാ​ക​ര​ൻ (61) ആ​ണ് മ​രി​ച്ച​ത്. സ്വ​ന്തം കടയ്ക്ക​ക​ത്ത് തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. പൊ​തു വി​ത​ര​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​രു​ടെ പീ​ഡ​ന​മാ​ണ് വ്യാ​പാ​രി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് റേ​ഷ​ൻ വ്യാ​പാ​രി​ക​ൾ ആ​രോ​പി​ച്ചു. ഭാ​ര്യ: പ​ത്മാ​വ​തി. മ​ക്ക​ൾ: രാ​ധി​ക, ബ​വി​ത, രാ​ഹു​ൽ. മ​രു​മ​ക്ക​ൾ: പ്ര​മോ​ദ് (മു​ള്ള​മ്പ​ത്ത്), പ്ര​കാ​ശ​ൻ (മു​തു​കാ​ട്), രേ​ഷ്‌​മ (ക​ന്നാ​ട്ടി). സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി അ​മ്മ (ച​ക്കി​ട്ട​പ്പാ​റ), സ​രോ​ജ​നി (ക​ന്നാ​ട്ടി), പ​ത്മി​നി(​ആ​വ​ള), ദേ​വി ( ക​ന്നാ​ട്ടി), രാ​ധ (എ​ര​വ​ട്ടൂ​ർ), പ​രേ​ത​രാ​യ എം.​കെ കു​ഞ്ഞി​ക്കേ​ള​പ്പ​ൻ, എം.​കെ കു​ഞ്ഞി​രാ​മ​ൻ നാ​യ​ർ. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് വീ​ട്ടു​വ​ള​പ്പി​ൽ.