പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍റെ വി​യോ​ഗം നാ​ടി​ന് നൊ​മ്പ​ര​മാ​യി
Monday, March 8, 2021 12:17 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: സ്നേ​ഹ​വും സാ​ന്ത്വ​ന​വു​മാ​യി എ​വി​ടെ​യും ചെ​റു പു​ഞ്ചി​രി​യോ​ടെ ഓ​ടി​യെ​ത്തി​യി​രു​ന്ന പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ ബി​നോ​യി​യു​ടെ വേ​ര്‍​പാ​ടി​ല്‍ വേ​ദ​നി​ക്കു​ക​യാ​ണ് ച​ക്കി​ട്ട​പാ​റ പ​ന്നി​ക്കോ​ട്ടൂ​രി​ലെ നാ​ട്ടു​കാ​ർ. ക​ഴി​ഞ്ഞ ത്രി​ത​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യി​ലേ​ക്ക് വാ​ർ​ഡ് ഒ​ന്നി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ​ത് ബി​നോ​യ് ആ​ണ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ലും ന​ല്ലൊ​രു പൊ​തു പ്ര​വ​ർ​ത്ത​ക​നാ​യി ജീ​വി​തം ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണു മ​ജ്ജ​യി​ൽ കാ​ൻ​സ​ർ രോ​ഗം പി​ടി​പെ​ട്ട​ത്.
ചി​കി​ത്സി​ക്കാ​ൻ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ന സ​മാ​ഹ​ര​ണം ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. മൂ​ന്നു ബാ​ങ്കു​ക​ളി​ലാ​യി ന​ല്ലൊ​രു തു​ക​യെ​ത്തി​യ​ത് കു​ടും​ബ​ത്തി​നു ന​ൽ​കാ​നി​രി​ക്കെ​യാ​ണു അ​ദ്ദേ​ഹം 36-ാം വ​യ​സി​ൽ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. മേ​സ്തി​രി​പ്പ​ണി​യെ​ടു​ത്തി​രു​ന്ന ബി​നോ​യി നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ണി​യാ​യി​രു​ന്നു. സ​മാ​ഹ​രി​ച്ച ഫ​ണ്ട് വൈ​കാ​തെ കു​ടും​ബ​ത്തി​നു കൈ​മാ​റു​മെ​ന്നു വാ​ർ​ഡ്‌ അം​ഗം വ്യ​ക്ത​മാ​ക്കി.