യാ​ത്രാ​ക്ലേ​ശ​ത്താ​ൽ ദു​രി​തം​പേ​റി കൂ​രാ​ച്ചു​ണ്ട് ഗ്രാ​മം
Monday, March 8, 2021 12:17 AM IST
കൂ​രാ​ച്ചു​ണ്ട്: യാ​ത്രാ​ക്ലേ​ശ​ത്താ​ൽ ദു​രി​തം പേ​റി മ​ല​യോ​ര മേ​ഖ​ല​യാ​യ കൂ​രാ​ച്ചു​ണ്ട് ഗ്രാ​മം. കൂ​രാ​ച്ചു​ണ്ട് നി​ന്നും കോ​ഴി​ക്കോ​ട്, പേ​രാ​മ്പ്ര റൂ​ട്ടി​ലാ​ണ് ജ​ന​ങ്ങ​ൾ യാ​ത്രാ ക്ലേ​ശം അ​നു​ഭ​വി​ക്കു​ന്ന​ത്. ചെ​മ്പ്ര - വ​ഴി പേ​രാ​മ്പ്ര റൂ​ട്ടി​ൽ ബ​സ് കു​റ​വു​മൂ​ലം കാ​ല​ങ്ങ​ളാ​യി ജ​ന​ങ്ങ​ൾ യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഇ​വി​ടെ നി​ന്നും കാ​യ​ണ്ണ -പേ​രാ​മ്പ്ര റൂ​ട്ടി​ലും ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ത്ത​തും യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു​ണ്ട്. കു​രാ​ച്ചു​ണ്ട് - ചെ​മ്പ്ര റൂ​ട്ടി​ൽ ക​ൾ​വ​ർ​ട്ട് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡ് അ​ട​ക്കു​ക​യും ചെ​യ്തു.
കൂ​രാ​ച്ചു​ണ്ട് -കൂ​ട്ടാ​ലി​ട റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി എ​ങ്ങു​മെ​ത്താ​തെ ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​തി​നാ​ൽ ഇ​തി​ന്‍റെ പേ​രി​ൽ പ​ല ബ​സു​ക​ളും ട്രി​പ്പ് മു​ട​ക്കു​ക​യും ചി​ല ബ​സു​ക​ൾ കൂ​ട്ടാ​ലി​ട വ​രെ മാ​ത്രം ഓ​ടു​ക​യു​മാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. ക​രാ​റു​കാ​രു​ടെ അ​നാ​സ്ഥ മൂ​ല​മാ​ണ് റോ​ഡി​ന്‍റെ പ്ര​വൃ​ത്തി ഇ​ഴ​യു​ന്ന​തെ​ന്നു​മാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് - കൂ​ട്ടാ​ലി​ട റോ​ഡ് പ്ര​വൃ​ത്തി ഊ​ർ​ജി​ത​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച് യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് സി​പി​ഐ കൂ​രാ​ച്ചു​ണ്ട് ബ്രാ​ഞ്ച് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ടി.​കെ. ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​കെ. പ്രേ​മ​ൻ, പീ​റ്റ​ർ കി​ങ്ങി​ണി​പ്പാ​റ, എം. ​വി​നു, സോ​ബി​ൻ, ര​മ ബാ​ബു, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.