തി​രു​വ​മ്പാ​ടി ന​ല്‍​കി കു​റ്റ്യാ​ടി ഏ​റ്റെ​ടു​ക്ക​ണം; സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ആ​വ​ശ്യം
Monday, March 8, 2021 12:18 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു വി​ട്ടു​ന​ല്‍​കാ​നു​ള​ള നി​ര്‍​ദ്ദേ​ശ​ത്തി​നെ​തി​രെ സി​പി​എ​മ്മി​ല്‍ പ്ര​തി​ഷേ​ധം ശ​ക്തം. കു​റ്റ്യാ​ടി സീ​റ്റ് ഏ​റ്റെ​ടു​ത്ത് പ​ക​രം തി​രു​വ​മ്പാ​ടി സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​ന്ന​ലെ ചേ​ര്‍​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​ലും ച​ര്‍​ച്ച​യാ​യി. ച​ര്‍​ച്ച​യി​ല്‍ കു​റ്റ്യാ​ടി സീ​റ്റ് സി​പി​എം ത​ന്നെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന വി​കാ​ര​മാ​ണ് ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളും പ്ര​ക​ടി​പ്പി​ച്ച​ത്.
തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം കേ​ര​ള കോ​ണ്‍​ഗ്ര​സി​നും സ്വീ​ക​ര്യ​മാ​ണ് എ​ന്നി​രി​ക്കെ കു​റ്റ്യാ​ടി മ​ണ്ഡ​ലം വി​ട്ടു​കൊ​ടു​ക്കു​ന്ന​ത് ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ താ​ല്‍​പ്പ​ര്യം മു​ന്‍​നി​ര്‍​ത്തി​യെ​ന്നും വി​മ​ര്‍​ശ​ന​മു​ണ്ട്. 2016ല്‍ ​നി​സാ​ര വോ​ട്ടു​ക​ള്‍​ക്ക് കൈ​വി​ട്ട കു​റ്റ്യാ​ടി മ​ണ്ഡ​ലം കു​ഞ്ഞ​മ്മ​ദ് കു​ട്ടി​യെ ഇ​റ​ക്കി​യാ​ല്‍ തി​രി​കെ പി​ടി​ക്കാ​മെ​ന്നാ​ണ് താ​ഴെ​ത​ട്ടി​ല്‍ നി​ന്നു​യ​രു​ന്ന നി​ർ​ദേ​ശം. എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്ത് 12 സീ​റ്റു​ക​ളി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ല്‍​സ​രി​ക്കു​മെ​ന്നും മ​ല​ബാ​റി​ല്‍ ക​ണ്ണൂ​രി​ലെ ഇ​രി​ക്കൂ​ര്‍, കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ത​ങ്ങ​ള്‍ മ​ല്‍​സ​രി​ക്കു​മെ​ന്നാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​ദേ​ശി​ക നേ​താ​ക്ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.
വി​വാ​ദം ഉ​യ​രു​ന്ന​തി​നി​ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ലി​സ്റ്റി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​രു​ന്ന കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി​ക്ക് അ​നു​കൂ​ല​മാ​യ ബാ​ന​റു​ക​ൾ വേ​ളം പ​ഞ്ചാ​യ​ത്തി​ലെ പൂ​ള​ക്കൂ​ലി​ൽ ഉ​യ​ർ​ന്നു.
ചു​വ​ന്ന കു​റ്റ്യാ​ടി​യു​ടെ ചു​വ​ന്ന ക​രു​ത്ത് എ​ന്ന് എ​ഴു​തി​യ ബാ​ന​റി​ൽ ഞ​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി കെ.​പി കു​ഞ്ഞ​മ്മ​ദ് കു​ട്ടി​യെ​ന്ന് പാ​ർ​ട്ടി സ​ഖാ​ക്ക​ൾ എ​ന്നാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്.
ഇ​ന്ന​ലെ കാ​ല​ത്ത് നാ​ട്ടി​യ ബാ​ന​ർ അ​ഴി​ച്ചു​മാ​റ്റി​യി​ട്ടി​ല്ല. കു​റ്റ്യാ​ടി സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് വി​ട്ടു​ന​ല്‍​കാ​നു​ള​ള സം​സ്ഥാ​ന സ​മി​തി നി​ര്‍​ദ്ദേ​ശം വ​ന്ന​തി​ന് പി​ന്നാ​ലെ കു​റ്റ്യാ​ടി​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും എ​തി​ര്‍​പ്പ് പ​ര​സ്യ​മാ​യി​രു​ന്നു.
സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ക്ക​മി​ട്ട പ്ര​തി​ഷേ​ധം ഇ​നി​യും ത​ണു​ത്തി​ട്ടി​ല്ല. കു​റ്റ്യാ​ടി വി​ട്ടു​കൊ​ടു​ക്കു​ന്ന​ത് പാ​ര്‍​ട്ടി​യെ ബ​ലി കൊ​ടു​ക്കു​ന്ന​തി​ന് തു​ല്യ​മെ​ന്ന ത​ര​ത്തി​ലാ​ണ് പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രു​ടെ ക​മ​ന്‍റു​ക​ൾ.