രേ​ഖ​ക​ളി​ല്ലാത്ത ഒ​ന്ന​ര കോ​ടി രൂ​പ​യു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Monday, March 8, 2021 12:18 AM IST
കോ​ട്ട​ക്ക​ൽ: രേ​ഖ​ക​ളി​ല്ലാ​ത്ത ഒ​ന്ന​ര കോ​ടി രൂ​പ​യു​മാ​യി ര​ണ്ടു​പേ​രെ കോ​ട്ട​ക്ക​ൽ പോ​ലീ​സ് പി​ടി​കൂ​ടി. മി​നി ലോ​റി​യി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ന്ന​തി​നി​ടെ പു​ത്തൂ​ർ ചെ​ന​ക്ക​ൽ ബൈ​പാ​സി​ൽ വ​ച്ചാ​ണ് പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.
ക​രി​ങ്ക​പ്പാ​റ ഓ​മ​ച്ച​പ്പു​ഴ മേ​നാ​ട്ടി​ൽ അ​ഷ്റ​ഫ്, കോ​ട്ട​ക്ക​ൽ ച​ങ്കു​വെ​ട്ടി​ക്കു​ണ്ട് ന​ന്പി​യാ​ട​ത്ത് അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്നും1,53,50,000 രൂ​പ ക​ണ്ടെ​ടു​ത്തു.
കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നു ഒ​ഴി​ഞ്ഞ പ​ഴ​ക്കൂ​ട​ക​ളു​മാ​യി വ​രി​ക​യാ​യി​രു​ന്ന മി​നി​ലോ​റി​യി​ലാ​ണ് പ​ണം ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല പോ​ലീ​സ് മേ​ധാ​വി സു​ജി​ത് ദാ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം മ​ല​പ്പു​റം ഡി​വൈ​എ​സ്പി കെ. ​സു​ദ​ർ​ശ​ൻ, കോ​ട്ട​ക്ക​ൽ സി​ഐ എം. ​സു​ജി​ത്ത്, എ​സ്ഐ അ​ജി​ത്, പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.