ചാ​ക്കു​ക​ളി​ൽ ശേ​ഖ​രി​ച്ച മാ​ലി​ന്യം നീ​ക്കം ചെ​യ്തി​ല്ലെ​ന്ന്
Friday, April 9, 2021 1:23 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ക​രി​യാ​ത്തും​പാ​റ പു​ഴ​യോ​രം ശു​ചീ​ക​ര​ണം ന​ട​ത്തി ചാ​ക്കു​ക​ളി​ൽ നി​റ​ച്ച മാ​ലി​ന്യം കൊ​ട്ടു​ക​ൾ നീ​ക്കം ചെ​യ്യാ​ത്ത​തി​നെ​തി​രെ ആ​ക്ഷേ​പം. ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഈ ​പ്ര​ദേ​ശ​ത്ത് വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​ത്തി ശു​ചീ​ക​ര​ണം ന​ട​ത്താ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ശേ​ഖ​രി​ച്ച മാ​ലി​ന്യ ചാ​ക്കു​ക​ളാ​ണ് ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞും നീ​ക്കം ചെ​യ്യാ​തെ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​തു​മൂ​ലം നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ലാ​യ​ത്. ദി​നം​പ്ര​തി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ആ​യി​ര​ത്തി​ൽ​പ​രം സ​ന്ദ​ർ​ശ​ക​ർ എ​ത്തു​ന്ന ഇ​വി​ടെ
ഭ​ഷ്യ​വ​സ്തു​ക്ക​ൾ അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് ഈ ​മേ​ഖ​ല​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്. ഇ​വി​ടെ വേ​സ്റ്റ് ബി​ന്നു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ത് നി​റ​ഞ്ഞ് ക​വി​ഞ്ഞ നി​ല​യി​ലാ​കും. ശു​ചീ​ക​ര​ണം ന​ട​ത്തി ശേ​ഖ​രി​ച്ച മാ​ലി​ന്യ ചാ​ക്കു​ക​ൾ അ​ടി​യ​ന്തര​മാ​യി നീ​ക്കം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം ഉ​യ​രു​ന്ന​ത്.