യുവാവ് കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു
Friday, April 9, 2021 3:10 AM IST
കോ​ട​ഞ്ചേ​രി: ജേ​ഷ്ഠ​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സ്ഥ​ല​ത്ത് 13 വ​ർ​ഷ​ങ്ങ​ൾ​ക്ക്ശേ​ഷം അ​നി​യ​ൻ കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ചു. കോ​ട​ഞ്ചേ​രി കു​റൂ​ര് ജോ​സ് വ​ത്സ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഡെ​ന്നീ​സ് (24) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് കൂ​ട്ടു​കാ​രു​മൊ​ത്ത് ചാ​ലി​പ്പു​ഴ​യി​ലെ പ​ത്താം​ക​യ​ത്തി​ൽ കു​ളി​ക്കാ​ൻ പോ​യ​താ​യി​രു​ന്നു. പു​ഴ നീ​ന്തി ക​യ​റി​യ ഉ​ട​ൻ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു എ​ന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു. വൈ​കി​ട്ട് ആ​റി​ന് ശേ​ഷ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കോ​ട​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു. ഇ​തേ സ്ഥ​ല​ത്ത് വെ​ച്ച് 13 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഡെ​ന്നീ​സി​ന്‍റെ സ​ഹോ​ദ​ര​ൻ ആ​ൽ​ബി​ൻ പു​ഴ​യി​ൽ നീ​ന്തു​ന്ന​തി​നി​ട​യി​ൽ മു​ങ്ങി​മ​രി​ച്ചു. ആ ​സ്ഥ​ല​ത്ത് വെ​ച്ചു ത​ന്നെ​യാ​ണ് സ​ഹോ​ദ​ര​നും കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച​ത്. കോ​യ​മ്പ​ത്തൂ​രി​ൽ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഡെ​ന്നീ​സ് ഈ​സ്റ്റ​റി​നോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. മൃ​ത​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി. സ​ഹോ​ദ​രി: അ​ലീ​ന.