ടോ​ക്ക​ണ്‍ വി​ത​ര​ണ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​: പേ​രാ​മ്പ്ര എ​സ്ബി​ഐ​യി​ല്‍ വ​ന്‍​തി​ര​ക്ക്
Saturday, April 10, 2021 12:55 AM IST
പേ​രാ​മ്പ്ര: ടോ​ക്ക​ണ്‍ വി​ത​ര​ണ സ​മ​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തി​യ​തോ​ടെ പേ​രാ​മ്പ്ര എ​സ്ബി​ഐ​യി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ വ​ലി​യ​തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. രാ​വി​ലെ എ​ട്ട് മു​ത​ലാ​ണ് ടോ​ക്ക​ണ്‍ വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്ന​ലെ മു​ത​ല്‍ ടോ​ക്ക​ൺ വി​ത​ര​ണം 9.50 മു​ത​ലാ​ക്കി. ടോ​ക്ക​ണ്‍ എ​ടു​ക്കാ​നാ​യി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ രാ​വി​ലെ മു​ത​ൽ ഇ​വി​ടെ എ​ത്തി​യി​രു​ന്നു. ദി​വ​സം 240 ടോ​ക്ക​ണാ​ണ് ഇ​വി​ടെ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ടോ​ക്ക​ണ്‍ ല​ഭി​ക്കാ​താ​യ​തോ​ടെ ബാ​ങ്കി​ന് മു​ന്നി​ല്‍ തി​ര​ക്ക് വ​ര്‍​ധി​ച്ചു.
കോ​വി​ഡ് പ​ക​ര്‍​ച്ച​യു​ടെ ര​ണ്ടാം​ഘ​ട്ടം തീ​വ്ര​മാ​വു​ന്ന ഈ ​സ​മ​യ​ത്ത് ആ​ളു​ക​ള്‍ കൂ​ട്ടം​കൂ​ടി നി​ല്‍​ക്കു​ന്ന​ത് കൂ​ടു​ത​ല്‍ രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​വു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഇ​ട​പാ​ടു​കാ​ര്‍. ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​തെ എ​ത്തി​യ രോ​ഗി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ്ര​തി​ഷേ​ധി​ക്കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ വ്യാ​പാ​ര സം​ഘ​ട​ന​ക​ളും ഇ​ട​പ്പെ​ട്ടു. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബാ​ങ്കി​ന് മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. ഇ​ട​പാ​ടു​കാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മെ​ന്നും പ​ഴ​യ സ​മ​യ​ക്ര​മ​ത്തി​ല്‍ ടോ​ക്ക​ണ്‍ വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്നും ഇ​ട​പാ​ടു​കാ​രോ​ട് മാ​ന്യ​മാ​യ രീ​തി​യി​ല്‍ ജീ​വ​ന​ക്കാ​ര്‍ പെ​രു​മാ​റ​ണ​മെ​ന്നും വ്യാ​പാ​രി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.
തു​ട​ര്‍​ന്ന് ബ്രാ​ഞ്ച് ചീ​ഫ് മാ​നേ​ജ​ര്‍ റ​ജി​രാ​ജു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ ടോ​ക്ക​ണ്‍ വി​ത​ര​ണം മു​ൻ​പു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് ന​ട​ത്താ​മെ​ന്നും ഇ​നി​മു​ത​ല്‍ ടോ​ക്ക​ണ്‍ എ​ടു​ക്കാ​നാ​യി എ​ത്തു​ന്ന​വ​ര്‍​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​മെ​ന്നും പ്രാ​യ​മാ​യ​വ​രേ​യും രോ​ഗി​ക​ളേ​യും ടോ​ക്ക​ണ്‍ നോ​ക്കാ​തെ മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ല്‍​കി ക​ട​ത്തി​വി​ടു​മെ​ന്നും മാ​നേ​ജ​ര്‍ ഉ​റ​പ്പു​ന​ല്‍​കി. എ​ടി​എം, സി​ഡി​എം എ​ന്നി​വ മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. ധ​ര്‍​ണ​ക്കും ച​ര്‍​ച്ച​ക്കും സി.​കെ. ച​ന്ദ്ര​ന്‍, വി.​എം. മു​ഹ​മ്മ​ദ്, വി.​പി. സ​ത്യ​നാ​ഥ​ന്‍, ബി​നു ചെ​റു​വോ​ട്ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.