അ​ച്ച​ട​ക്ക ന​ട​പ​ടി അം​ഗീ​ക​രി​ച്ചി​ല്ല; മ​ഹി​ള കോ​ൺ​ഗ്ര​സ് നേ​താ​വു​ൾ​പ്പെ​ടെ വീ​ണ്ടും പാ​ർ​ട്ടി​യി​ൽ
Saturday, April 10, 2021 12:55 AM IST
മു​ക്കം: ക​ഴി​ഞ്ഞ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ടി​യ​ത്തൂ​രി​ൽ പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ കൊ​ടി​യ​ത്തൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്ത അ​ഞ്ചു​പേ​ർ​ക്കെ​തി​രെ മേ​ൽ​ക​മ്മി​റ്റി ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ഹി​ള കോ​ൺ​ഗ്ര​സ് നേ​താ​വു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വീ​ണ്ടും കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ത്തി.
മ​ഹി​ള കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി. മ​റി​യം കു​ട്ടി ഹ​സ​ൻ, ഭ​ർ​ത്താ​വ് കു​ട്ടി ഹ​സ​ൻ, റ​ഷീ​ദ് മാ​ണി, ശ്രീ​ധ​ര​ൻ കൂ​ട​ത്തും പ​റ​മ്പി​ൽ, ബ​ഷീ​ർ കു​ന്താ​ണി​ക്കാ​വി​ൽ എ​ന്നി​വ​രാ​ണ് വീ​ണ്ടും കോ​ൺ​ഗ്ര​സി​ൽ സ​ജീ​വ​മാ​യ​ത്.
ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ർ​ഥി​ക്കെ​തി​രേ മ​ത്സ​രി​ക്കു​ക​യും ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ മ​റി​യം കു​ട്ടി​ഹ​സ​ൻ വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.