സെ​ല്‍​ഫി​ എ​ടു​ക്കു​ന്ന​തി​നി​ട​യി​ല്‍ പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ കാ​ണാ​ന്‍ സ്ഥാ​നാ​ര്‍​ഥി വീ​ട്ടി​ലെ​ത്തി
Sunday, April 11, 2021 12:24 AM IST
താ​മ​ര​ശേ​രി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ട​തു പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി കാ​രാ​ട്ട് റ​സാ​ഖ് ന​ട​ത്തി​യ റോ​ഡ് ഷോ​ക്കി​ട​യി​ല്‍ വാ​ഹ​ന​ത്തി​ല്‍ നി​ന്ന് വീ​ണ് ത​ന്നോ​ടൊ​പ്പം പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ കാ​ണാ​ന്‍ അ​ദ്ദേ​ഹം കു​ട്ടി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി.

ക​രി​ഞ്ചോ​ല​യി​ല്‍ നി​ന്ന് കു​ട്ടി​ക​ള്‍ സെ​ല്‍​ഫി​യെ​ടു​ക്കാ​ന്‍ ക​യ​റ​വെ ഡ്രൈ​വ​ര്‍ വാ​ഹ​നം മു​മ്പോ​ട്ടെ​ടു​ത്ത​പ്പോ​ള്‍ റോ​ഡി​ലേ​ക്ക് വീ​ഴാ​ന്‍ പോ​യ കു​ട്ടി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നി​ട​യി​ല്‍ സ്ഥാ​നാ​ര്‍​ഥി വീ​ണ് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം അ​പ​ക​ട​ത്തി​ല്‍ പെ​ട്ട ക​രി​ഞ്ചോ​ല വീ​ട്ടി​ല്‍ വി.​പി. മു​ജീ​ബി​ന്‍റെ ഒ​ന്‍​പ​ത് വ​യ​സു​കാ​ര​ന്‍ മു​ഹ​മ്മ​ദ് നി​ഹാ​ല്‍, അ​ഞ്ച് വ​യ​സു​കാ​രി ആ​യി​ശ​ഹ​സ, ക​രി​ഞ്ചോ​ല പ്ര​സാ​ദി​ന്‍റെ മ​ക​ന്‍ ഉ​ണ്ണി​യെ​ന്ന പ്ര​വി​ത്ത് എ​ന്നി​വ​രെ​യാ​ണ് കാ​രാ​ട്ട് റ​സാ​ഖ് എം​എ​ല്‍​എ അ​വ​രു​ടെ വീ​ട്ടി​ലെ​ത്തി സ​ന്ദ​ര്‍​ശി​ച്ച​ത്.

കു​ട്ടി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കി​യാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്. സി.​പി. നി​സാ​ര്‍, ക​രീം പു​തു​പ്പാ​ടി, ശ്രീ​നി​വാ​സ​ന്‍, ഐ.​പി. ഗോ​പാ​ല​ന്‍ തു​ട​ങ്ങി​യ​വ​ര്‍ എം​എ​ല്‍​എ യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.