സി​ഗ്സാ​ഗ് ഏ​ക​ദി​ന ഫൈ​വ്സ് ഫു​ട്ബോ​ൾ; വെ​റൈ​റ്റി വ​ലി​യ​പ​റ​മ്പ് ജേ​താ​ക്ക​ൾ
Monday, April 12, 2021 12:51 AM IST
മാ​വൂ​ർ: സി​ഗ്സാ​ഗ് ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി ക​ൽ​പ്പ​ള്ളി ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ഫൈ​വ്സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ വെ​റൈ​റ്റി വ​ലി​യ​പ​റ​മ്പ് ചാ​മ്പ്യ​ന്മാ​രാ​യി. ഫൈ​ന​ലി​ൽ വ​ൺ ട​ച്ച് മാ​വൂ​രി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ട്രോ​ഫി നേ​ടി​യ​ത്.
മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി വ​ൺ ട​ച്ച് മാ​വൂ​രി​ന്‍റെ അ​ർ​ഷാ​ദി​നെ​യും ഗോ​ൾ കീ​പ്പ​റാ​യി വെ​റൈ​റ്റി​യു​ടെ ആ​ഷി​ക്കി​നെ​യും ടോ​പ് സ്കോ​റ​റാ​യി ആ​ർ​ആ​ർ ഗ്രൂ​പ്പി​ന്‍റെ മി​സ്ഹാ​ഖി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം അ​ബൂ സു​ൽ​ത്താ​ൻ എം​ഡി അ​ഷ്റ​ഫ് പൂ​ന്തോ​ട്ട​ത്തി​ൽ നി​ർ​വ​ഹി​ച്ചു. ജേ​താ​ക്ക​ൾ​ക്ക് മാ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ ട്രോ​ഫി​ക​ൾ ന​ൽ​കി. ടി.​എം. അ​ൻ​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​വ​ഹ​ർ പ്ര​സി​ഡ​ന്‍റ് കെ.​ടി. മു​ഹ​മ്മ​ദ് കു​ട്ടി, വാ​ർ​ഡ് അം​ഗം ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഇ.​എ. ഗ​ഫൂ​ർ, ആ​രി​ഫ് പി. ​അം​ജ​ദ്, കെ. ​അ​ന​സ്, അ​നി​ൽ​കു​മാ​ർ കോ​ള​ക്കോ​ട്ട്, സാ​യി​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.