പേ​രാ​മ്പ്ര ടൗ​ണി​ന്‍റെ മു​ഖം മി​നു​ക്ക​ല്‍ ക​ണ്ണി​ല്‍ പൊ​ടി​യി​ട​ലെ​ന്ന്
Monday, April 12, 2021 12:52 AM IST
പേ​രാ​മ്പ്ര: ടൗ​ൺ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പേ​രാ​മ്പ്ര പ​ട്ട​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ അ​ശാ​സ്ത്രീ​യ​മെ​ന്ന് പ​രാ​തി. ഇ​തി​നെ​തി​രേ ന​ഗ​ര​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. നി​ല​വി​ലു​ള്ള ഓ​ട ന​വീ​ക​രി​ക്കാ​തെ​യും ഓ​ട​യി​ല്‍ അ​ടി​ഞ്ഞ മ​ണ്ണും മ​റ്റു മാ​ലി​ന്യ​ങ്ങ​ളും പ​ല​യി​ട​ങ്ങ​ളി​ലും നീ​ക്കം ചെ​യ്യാ​തെ​യു​മാ​ണ് ഫു​ട്പാ​ത്തി​ന് കൈ​വ​രി​ക​ള്‍ പി​ടി​പ്പി​ക്കു​ന്ന​ത്.
മ​ഴ​ക്കാ​ല​മാ​വു​മ്പോ​ള്‍ പേ​രാ​മ്പ്ര മാ​ര്‍​ക്ക​റ്റ് ഭാ​ഗ​ത്തും ബ​സ് സ്റ്റാ​ൻ​ഡ് ഭാ​ഗ​ത്തും റോ​ഡി​ല്‍ വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ന്ന​ത് ക​ട​ക​ളി​ല്‍ വെ​ള്ളം ക​യ​റു​ന്ന​തി​നും വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നും ത​ട​സം സൃ​ഷ്ടി​ക്കു​ന്ന​തി​നും കാ​ര​ണ​മാ​കാ​റു​ണ്ട്. ഇ​ത് ഒ​ഴി​വാ​ക്ക​ണ​മെ​ങ്കി​ല്‍ പ​ട്ട​ണ​ത്തി​ലെ ഓ​ട​ക​ള്‍ ആ​ഴം കൂ​ട്ടി നി​ര്‍​മ്മി​ക്ക​ണം. ഇ​ത് ചെ​യ്യാ​തെ ടൗ​ണി​ൽ നി​ല​വി​ലെ ഓ​ട​ക​ള്‍​ക്കു മു​ക​ളി​ലു​ള്ള കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തും പൊ​ട്ടി പൊ​ളി​ഞ്ഞ​തു​മാ​യ സ്ലാ​ബു​ക​ള്‍​ക്ക് കൈ​വ​രി പി​ടി​പ്പി​ച്ച് സ്ലാ​ബു​ക​ള്‍​ക്ക് മു​ക​ളി​ല്‍ സി​മ​ന്‍റ് ക​ട്ട പ​തി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്.
നി​ല​വി​ലു​ള്ള സ്ലാ​ബു​ക​ള്‍ ചേ​ര്‍​ത്ത് വ​ശ​ങ്ങ​ളി​ല്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തോ​ടെ സ്ലാ​ബ് മാ​റ്റി ഓ​ട വൃ​ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​തെ​യും വ​രു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ ആ​രോ​പി​ക്കു​ന്നു. ക​ല്ലോ​ട് മു​ത​ല്‍ മാ​ര്‍​ക്ക​റ്റ് വ​രെ​യും ചെ​മ്പ്ര റോ​ഡ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ ക​ക്കാ​ട് വ​രെ​യും വ​ട​ക​ര റോ​ഡി​ലും ഓ​വു​ചാ​ല്‍ പു​തു​ക്കി നി​ര്‍​മ്മി​ച്ചെ​ങ്കി​ലും ടൗ​ണി​നെ നി​ർ​മാ​ണ​ത്തി​ൽ കൃ​ത്രി​മം കാ​ണി​ക്കു​ക​യാ​ണ്.
ഓ​വു​ചാ​ല്‍ പു​തു​ക്കി പ​ണി​ത് മ​ഴ​വെ​ള്ളം ഒ​ഴു​കി പോ​വു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ളും ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു.
പേ​രാ​മ്പ്ര ടൗ​ണി​ലും ക​ക്കാ​ട് മു​ത​ല്‍ ക​ല്ലോ​ട് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ് എം​എ​ല്‍​എ​യു​ടെ ആ​സ്ഥി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് നാ​ല​ര കോ​ടി രൂ​പ ചി​ല​വ​ഴി​ച്ച് ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​ന് മു​ന്‍​വ​ശ​ത്തും വ​ട​ക​ര റോ​ഡ് ക​വ​ല​ക്ക് സ​മീ​പ​വും മാ​ര്‍​ക്ക​റ്റി​ന് സ​മീ​പ​വും റോ​ഡ് മു​ഴു​വ​നാ​യി ക​ട്ട​വി​രി​ക്കു​ന്ന ജോ​ലി നേ​ര​ത്തെ ന​ട​ന്നി​രു​ന്നു. ര​ണ്ട് വ​ര്‍​ഷം മു​മ്പ് ആ​രം​ഭി​ച്ച സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ഇ​പ്പോ​ഴും ഇ​ഴ​ഞ്ഞ് നീ​ങ്ങു​ക​യാ​ണ്.