കു​ടും​ബ​ശ്രീ വ​നി​ത ക​റി​മ​സാ​ല യൂ​ണി​റ്റ് തു​ട​ങ്ങി
Tuesday, April 13, 2021 1:21 AM IST
താ​മ​ര​ശേ​രി:​പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന് കീ​ഴി​ല്‍ വ​നി​ത ക​റി​മ​സാ​ല യൂ​ണി​റ്റ് ആ​രം​ഭി​ച്ചു. സി​ഡി​എ​സ് സം​രം​ഭം തു​ട​ങ്ങു​ന്ന​തി​ന് അ​നു​വ​ദി​ക്കു​ന്ന ക​മ്മ്യൂ​ണി​റ്റി ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ് ഫ​ണ്ടി​ല്‍ നി​ന്നും വാ​യ്പ​യെ​ടു​ത്താ​ണ് സം​രം​ഭം ആ​രം​ഭി​ച്ച​ത്.
വാ​ര്‍​ഡ് ഒ​ന്‍​പ​തി​ലെ വി​സ്മ​യ കു​ടും​ബ​ശ്രീ അം​ഗ​മാ​യ സ​ര​സു ര​ത്‌​നാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ്യ​ക്തി​ഗ​ത സം​രം​ഭം തു​ട​ങ്ങി​യ​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അംഗം ഉ​ഷ വി​നോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ന​സീ​മ അ​ഹ​മ്മ​ദ് കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ഷീ​ബ​സ​ജി, എ​ഡി​എ​സ് അം​ഗ​ങ്ങ​ളാ​യ ജെ​സി ദേ​വ​ദാ​സ്, ഷാ​ഹി​ദ റ​ഫീ​ക്ക് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.