റോ​ഡ​രി​കി​ല്‍ ഗ​ര്‍​ത്തം , അ​പ​ക​ട സാ​ധ്യ​ത​യേ​റു​ന്നു
Tuesday, April 13, 2021 1:21 AM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ചു​ങ്കം ജം​ഗ്ഷ​നോ​ട് ചേ​ര്‍​ന്ന് ബാ​ലു​ശേ​രി റോ​ഡ​രി​കി​ല്‍ റോ​ഡ് അ​ട​ക്കം ഇ​ടി​ഞ്ഞ് താ​ന്ന് ഗ​ര്‍​ത്തം രൂ​പ​പ്പെ​ട്ടു. സി​റ്റി ഗ്യാ​സ് പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കു​ഴി​യെ​ടു​ത്ത് മൂ​ടി​യ ഭാ​ഗ​ത്താ​ണ് ഗ​ര്‍​ത്തം. വാ​ഹ​ന​ങ്ങ​ള്‍ അ​രി​കു ചേ​ര്‍​ന്ന് വ​ന്നാ​ല്‍ കു​ഴി​യി​ല്‍ വീ​ണ് ഏ​പ്പോ​ള്‍​വേ​ണ​മെ​ങ്കി​ലും അ​പ​ക​ട​മു​ണ്ടാ​കാ​മെ​ന്ന സ്ഥി​തി​യാ​ണ്. ഇ​വി​ടെ ഒ​രു അ​പാ​യ​സൂ​ച​നാ ബോ​ര്‍​ഡ് പോ​ലും സ്ഥാ​പി​ച്ചി​ട്ടു​മി​ല്ല. കു​ഴി​യ​ട​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. എ​ക​രൂ​ലി​ല്‍ നി​ന്നും താ​മ​ര​ശേ​രി വ​ഴി കാ​ര​ന്തൂ​രി​ലേ​ക്കാ​ണ് ഭൂ​മി​ക്ക​ടി​യി​ലൂ​ടെ പൈ​പ്പ് ലൈ​ന്‍ സ്ഥാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.