136-ാമ​ത് വാ​ഗ്ഭ​ടാ​ന​ന്ദ ജ​ന്മ​വാ​ർ​ഷി​കം 27 ന്
Tuesday, April 13, 2021 1:21 AM IST
കോ​ഴി​ക്കോ​ട്: വാ​ഗ്ഭാ​ടാ​ന​ന്ദ ഗു​രു​ദേ​വ​ന്‍റെ 136-ാം ജ​ന്മ വാ​ർ​ഷി​ക ദി​നാ​ച​ര​ണം സ​മാ​ധി​സ്ഥ​ല​മാ​യ കാ​ര​പ്പ​റ​ന്പി​ൽ 27ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് ഗു​രു​ദേ​വ സ​മാ​ധി​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യും സ​മൂ​ഹ പ്രാ​ർ​ത്ഥ​ന​യും അ​നു​സ്മ​ര​ണ യോ​ഗ​വും ന​ട​ത്തുമെന്ന് കേ​ര​ള ആ​ത്മ​വി​ദ്യാ​സം​ഘം ഭാ​ര​വാ​ഹി​ക​ള്‍ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
27ന് ​വൈ​കു​ന്നേ​രം 6.30ന് ​ വി​വി​ധ ജി​ല്ല​ക​ളി​ലു​ള്ള ആ​ത്മ​വി​ദ്യാ സം​ഘം ശാ​ഖ​ക​ളി​ൽ ഗു​രു​ദേ​വ ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും പ്രാ​ർ​ത്ഥ​ന​യും ന​ട​ക്കും. ജ​ന്മ​വാ​ർ​ഷി​ക ച​ട​ങ്ങു​ക​ളു​ടെ മു​ന്നോ​ടി​യാ​യി കേ​ര​ള ആ​ത്മ​വി​ദ്യ​സം​ഘം സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ 25 അം​ഗം ക​മ്മി​റ്റി യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.
യോ​ഗ​ത്തി​ൽ സം​സ്ഥാ പ്ര​സി​ഡ​ന്‍റ് പി.​വി. കു​മാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ത്മ​വി​ദ്യാ​സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​ട്ട​പ്പ​ള്ളി ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​പി. പ്രീ​താ​ന​ന്ദ​ൻ, മോ​ഹ​ന​ൻ പാ​ലേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.