നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കി​ട​യി​ലും ഒ​ളി​മ​ങ്ങാ​തെ വി​ഷു ആ​ഘോ​ഷ​പ്പാ​ച്ചി​ല്‍
Tuesday, April 13, 2021 11:24 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍​ക്കി​ട​യി​ലും വി​ഷു​ത​ലേ​ന്ന് തി​ര​ക്കി​ല​മ​ര്‍​ന്ന് ന​ഗ​രം. രാ​വി​ലെ മു​ത​ല്‍ അ​നു​ഭ​വ​പ്പെ​ട്ട തി​ര​ക്ക് രാ​ത്രി വൈ​കി​വ​രെ തു​ട​ര്‍​ന്നു. വി​ഷു​സ​ദ്യ​യൊ​രു​ക്കാ​നു​ള്ള സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നു​ള്ള അ​വ​സാ​ന ഓ​ട്ട​ത്തി​ലാ​യി​രു​ന്നു ആ​ളു​ക​ള്‍.

സ​പ്ലൈ​കോ ഉ​ള്‍​പ്പ​ടെ​യു​ള്ള വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, പ​ല​ച​ര​ക്ക് ക​ട​ക​ള്‍, പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റു​ക​ള്‍, സ്റ്റാ​ളു​ക​ള്‍, തു​ണി​ക്ക​ട​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം തി​ര​ക്കാ​യി​രു​ന്നു. വ​ഴി​യോ​ര​ക​ച്ച​വ​ട​വും ത​കൃ​തി​യാ​യി​രു​ന്നു. പ​ട​ക്കം വാ​ങ്ങാ​നും വ​ലി​യ തി​ര​ക്കാ​യി​രു​ന്നു. വി​വി​ധ ഓ​ഫ​റു​ക​ളും വൈ​ധ്യ​മാ​ര്‍​ന്ന ക​ള​ക്ഷ​നു​ക​ളും ഒ​രു​ക്കി​യാ​ണ് വ​സ്ത്ര​ശാ​ല​ക​ള്‍ ജ​ന​ങ്ങ​ളെ ആ​ക​ര്‍​ഷി​ച്ച​ത്.

പ​തി​വു​പോ​ലെ പാ​ള​യം മാ​ര്‍​ക്ക​റ്റി​ലും മി​ഠാ​യി​ത്തെ​രു​വി​ലും തി​ര​ക്കി​ന് കു​റ​വു​ണ്ടാ​യി​രു​ന്നി​ല്ല. സൗ​ജ​ന്യ കി​റ്റു​ക​ള്‍ പ​ല​ര്‍​ക്കും ല​ഭി​ച്ചി​രു​ന്ന​തി​നാ​ല്‍ പ​ല​ച​ര​ക്കു​ക​ട​ക​ളേ​തി​നേ​ക്കാ​ള്‍ പ​ച്ച​ക്ക​ട​റി​ക​ട​ക​ളി​ലാ​യി​രു​ന്നു തി​ര​ക്ക് കൂ​ടു​ത​ല്‍. പൊ​തു​വേ വ​ലി​യ രീ​തി​യി​ലു​ള്ള വി​ല​ക്ക​യ​റ്റം ഇ​ല്ലാ​തി​രു​ന്ന​തും തി​ര​ക്കി​ന് കാ​ര​ണ​മാ​യി. ക​ണി​ക്കൊ​ന്ന​യും ക​ണി​വെ​ള്ള​രി​യും വാ​ങ്ങാ​നാ​യും ആ​ളു​ക​ള്‍ തി​ര​ക്കു​കൂ​ട്ടി. പ​തി​വു​പോ​ലെ ക​ണി​ക്കൊ​ന്ന​യു​മാ​യി നി​ര​വ​ധി​പേ​ര്‍ വി​ല്‍​പ്പ​ന​യ്ക്കാ​യി ടൗ​ണു​ക​ളി​ല്‍ എ​ത്തി. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി​രു​ന്നു കൂ​ടു​ത​ലാ​യും തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ത​ദ്ദേ​ശ ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ച്ച ക​ണി​വെ​ള്ള​രി​ക​ള്‍ ദി​വ​സ​ങ്ങ​ളാ​യി വി​പ​ണി​യി​ല്‍ ഉ​ണ്ടാ​യി​രു​നെ​ങ്കി​ലും വി​ഷു അ​ടു​ത്ത​തോ​ടെ ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും കൂ​ടു​ത​ലാ​യി എ​ത്തി.​

വി​ഷു കൈ​നീ​ട്ട​മാ​യി സ​ര്‍​ക്കാ​ര്‍ വി​വി​ധ ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍ വി​ത​ര​ണം ചെ​യ്ത​ത​തും വി​പ​ണി​ക്ക് ഊ​ര്‍​ജ​മേ​കി.