കോ​വി​ഡ് വാ​ക്സി​ൻ ക്യാ​മ്പി​ൽ ജ​ന​ത്തി​ര​ക്കേ​റു​ന്നു
Saturday, April 17, 2021 12:13 AM IST
മു​ക്കം: കോ​വി​ഡി​ന്‍റെ ര​ണ്ടാം വ്യാ​പ​നം ശ​ക്ത​മാ​യി​ക്കൊ​ണ്ടി​രി​ക്കെ മു​ക്കം ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ക്കം ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തു​ന്ന പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ക്യാ​മ്പി​ലും സ്ര​വ പ​രി​ശോ​ധ​ന ക്യാ​മ്പി​ലും ആ​ശ​ങ്ക പ​ട​ർ​ത്തി വ​ൻ ആ​ൾ​ക്കൂ​ട്ടം. ഇ​തി​നി​ടെ വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ലാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് മു​ക്കം ന​ഗ​ര​സ​ഭ വ​രു​ന്ന തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​യി പ​ത്ത് മെ​ഗാ കേ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും ക​ഴി​ഞ്ഞ ദി​വ​സം തീ​രു​മാ​നി​ച്ചു.
ആ​ഴ്ച​യി​ൽ മൂ​ന്ന് ദി​വ​സം സി​എ​ച്ച്സി​യി​ൽ ന​ട​ത്തി​വ​രു​ന്ന സ്ര​വ​പ​രി​ശോ​ധ ക്യാ​മ്പു​ക​ൾ കൂ​ടാ​തെ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ഞ്ഞൂ​റു വീ​തം ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് മെ​ഗാ​സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശം ആ​ശു​പ​ത്രി​യി​ലെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ താ​ളം​തെ​റ്റി​ക്കു​ന്ന​താ​യും ആ​ശ​ങ്ക​യു​ണ്ട്.
ഇ​തി​നി​ടെ ആ​ശു​പ​ത്രി​യി​ലെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ കൈ​കോ​ർ​ക്ക​ൽ അ​നി​വാ​ര്യ​മാ​യ ഘ​ട്ട​ത്തി​ൽ പ​ര​സ്പ​രം കൊ​മ്പു കോ​ർ​ക്കു​ക​യാ​ണ്.
സി​എ​ച്ച്സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ലും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​മൊ​ന്നും ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​കു​ന്നി​ല്ല.
ന​ഗ​ര​സ​ഭ​യു​ടെ ഏ​കോ​പ​ന​ത്തി​ലെ അ​പാ​ക​ത​യാ​ണി​തി​നു കാ​ര​ണം. ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭ വി​ളി​ച്ചു ചേ​ർ​ത്ത പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ ഇ​ത്ത​രം അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഉ​ന്ന​യി​ച്ച സി​എ​ച്ച്സി​യി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ വേ​ദി​യി​ൽ വെ​ച്ച് അ​വ​ഹേ​ളി​ച്ച​തി​നെ തു​ട​ർ​ന്ന് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച​താ​യും അ​റി​യു​ന്നു.