പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​മാ​ക്കി ച​ങ്ങ​രോ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Sunday, April 18, 2021 12:11 AM IST
പേ​രാ​മ്പ്ര: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ച​ങ്ങ​രോ​ത്ത് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന കാ​മ്പ​യി​ൻ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി വേ​ങ്ങേ​രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ര​ണ്ടാം ത​രം​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ 149 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ട്. മൂ​ന്നാം വാ​ർ​ഡും 13-ാം വാ​ർ​ഡും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ണ്. മൂ​ന്നി​ൽ 38 പേ​ർ​ക്കും 13ൽ 19 ​പേ​ർ​ക്കും പോ​സി​റ്റീ​വാ​ണ്.

വ​രു​ന്ന അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ൽ മെ​ഗാ ടെ​സ്റ്റ് ക്യാ​മ്പും മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പും ന​ട​ത്തു​ന്നു​ണ്ട്. പാ​ലേ​രി, കു​ന്ന​ശേ​രി, പാ​റ​ക്ക​ട​വ്, പ​ന്തി​രി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച്ച ക​ടി​യ​ങ്ങാ​ട് ടെ​സ്റ്റ് ന​ട​ത്തി​യി​ട്ടു​ണ്ട്. 57 പേ​ർ​ക്ക് ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ 12 പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി​ട്ടു​ണ്ട്. 45 വ​യ​സി​നു താ​ഴെ ഉ​ള്ള​വ​ർ​ക്കാ​ണ് പ്ര​ധാ​ന​മാ​യും ടെ​സ്റ്റ് ന​ട​ത്തു​ന്ന​ത്.
ര​ണ്ടാ​ഴ്ച്ച​കൊ​ണ്ട് 45 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രെ മു​ഴു​വ​നാ​യും വാ​ക്സി​നെ​ടു​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ത്തു​ന്ന​ത്. ഇ​തു​വ​രെ 2958 പേ​ർ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ വാ​ക്സി​ൻ എ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടാ​തെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ക​ല്യാ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ഒ​രു ച​ട​ങ്ങു​ക​ളി​ലും 100ൽ ​കൂ​ടു​ത​ൽ ആ​ളു​ക​ളെ അ​നു​വ​ദി​ക്കി​ല്ല. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്ക് 20ൽ ​കൂ​ടു​ത​ൽ ആ​ളു​ക​ളെ അ​നു​വ​ദി​ക്കി​ല്ല. 60 വ​യ​സി​ന് മു​ക​ളി​ലും 10 വ​യ​സി​നു താ​ഴെ​യും ഉ​ള്ള​വ​ർ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഒ​രു പൊ​തു പ​രി​പാ​ടി​ക്കും പോ​കാ​ൻ പാ​ടി​ല്ല. ക​ളി​സ്ഥ​ല​ങ്ങ​ൾ, ജിം​നേ​ഷ്യം, ട​ർ​ഫു​ക​ൾ എ​ന്നി​വ അ​ടു​ത്ത നാ​ല് ആ​ഴ്ച്ച​ത്തേ​ക്ക് തു​റ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.
കോ​വി​ഡ് ടെ​സ്റ്റും വാ​ക്സി​നും എ​ടു​ത്ത​വ​രെ മാ​ത്ര​മേ ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളു​വെ​ന്നും സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ എ.​ടി. പ്ര​മീ​ള, പാ​ള​യാ​ട്ട് ബ​ഷീ​ർ, എം. ​അ​ര​വി​ന്ദാ​ക്ഷ​ൻ, കെ.​വി. അ​ശോ​ക​ൻ, പി.​കെ. സു​ജീ​ഷ് എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.