കോ​വി​ഡ് സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ അ​സി. ക​ള​ക്ട​ർ തി​രു​വ​മ്പാ​ടി​യി​ൽ
Sunday, April 18, 2021 12:11 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പോ​സ​റ്റീ​വ് കേ​സു​ക​ൾ വ​ർ​ദ്ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​ൻ കോ​ഴി​ക്കോ​ട് അ​സി. ക​ള​ക്ട​ർ ശ്രീ​ധ​ന്യ തി​രു​വ​മ്പാ​ടി​യി​ലെ​ത്തി. രാ​വി​ലെ 11ന് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ത്തി​യ അ​സി. ക​ള​ക്ട​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ശ​യ വി​നി​മ​യം ന​ട​ത്തി. ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​ർ (എ​ഫ്‌​എ​ൽ​ടി​സി) ഒ​രു​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ക​ണ്ടെ​ത്തി​യ കെ​ട്ടി​ടം അ​സി. ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ച് സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തി.130 ബെ​ഡ് സൗ​ക​ര്യ​മു​ള്ള കെ​ട്ടി​ട​മാ​ണ് പ​ഞ്ചാ​യ​ത്ത് എ​ഫ്‌​എ​ൽ​ടി​സി​ക്കാ​യി ക​ണ്ടെ​ത്തി​യ​ത്. പോ​സ​റ്റീ​വി​റ്റി നി​ര​ക്ക് കു​റ​ച്ചു കൊ​ണ്ടു​വ​രാ​ൻ മു​ഴു​വ​ൻ ജ​ന​ങ്ങ​ളും കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്യാ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്ന് സം​ഭാ​ഷ​ണ​മ​ധ്യേ അ​വ​ർ പ​റ​ഞ്ഞു.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​റ​ഹി​മാ​ൻ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ ക​രി​മ്പി​ൽ, സെ​ക്ര​ട്ട​റി ബി​പി​ൻ ജോ​സ​ഫ്, അ​സി. സെ​ക്ര​ട്ട​റി മ​നോ​ജ് എ​ന്നി​വ​ർ അ​സി. ക​ള​ക്ട​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. തി​രു​വ​മ്പാ​ടി യു​പി സ്കൂ​ളി​ലെ കോ​വി​ഡ് ടെ​സ്റ്റ് ക്യാ​മ്പും അ​സി. ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു.