ക്യാ​മ്പ് ഓ​ഫീ​സും ആ​ര്‍​ട്് ഗാ​ല​റി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, April 18, 2021 11:19 PM IST
പേ​രാ​മ്പ്ര: ക​ഴി​ഞ്ഞ ഒ​രു​വ​ര്‍​ഷ​ക്കാ​ല​മാ​യി വ​ര​യു​ടെ ലോ​ക​ത്ത് നി​ന്നും കൂ​ട്ടാ​യ്മ​യു​ടെ പു​തി​യ സ​മ​വാ​ക്യ​ങ്ങ​ളു​മാ​യി ജൈ​ത്ര യാ​ത്ര തു​ട​ങ്ങി​യ ക്രി​യേ​റ്റീ​വ് ആ​ര്‍​ട് മൊ​സ്‌​ട്രേ​സ് ഓ​ഫ് പേ​രാ​മ്പ്ര ദ ​ക്യാ​മ്പി​ന്‍റെ ഓ​ഫീ​സി​ന്‍റെ​യും ആ​ര്‍​ട്ട് ഗാ​ല​റി​യു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്തി. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് വ​ള​രെ ഹ്ര​സ്വ​മാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ല്‍ പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​മോ​ദ് ചി​ത്രം വ​ര​ച്ച് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. പേ​രാ​മ്പ്ര​യി​ലെ ചി​ത്ര​കാ​ര​ൻ​മാ​ര്‍​ക്ക് ഒ​ന്നി​ച്ചു കൂ​ടു​ന്ന​തി​നും ചി​ത്ര ര​ച​ന​യും പ്ര​ദ​ര്‍​ശ​ന​വും ന​ട​ത്തു​ന്ന​തി​നു​മാ​വ​ശ്യ​മാ​യ ആ​ര്‍​ട് ഗാ​ല​റി പേ​രാ​മ്പ്ര​യി​ല്‍ ഒ​രു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക്യാ​മ്പ് പ്ര​സി​ഡ​ന്‍റ് സി.​കെ. കു​മാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​മേ​ശ് കോ​വു​മ്മ​ല്‍, അ​ഭി​ലാ​ഷ് തി​രു​വോ​ത്ത്, ര​ഞ്ജി​ത്ത് പ​ട്ടാ​ണി​പ്പാ​റ, സെ​ക്ര​ട്ട​റി ആ​ര്‍. ബാ​ല​കൃ​ഷ്ണ​ന്‍, ട്ര​ഷ​റ​ര്‍ ദീ​പേ​ഷ് ച​ക്കി​ട്ട​പാ​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ദി ​ക്യാ​മ്പ് ആ​ര്‍​ട് ഗാ​ല​റി​യി​ല്‍ കൂ​ട്ടാ​യ്മ​യി​ലെ അ​ന്‍​പ​തോ​ളം ക​ലാ​കാ​ര​ന്മാ​രു​ടെ ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്.