പേ​രാ​മ്പ്ര ടൗ​ണി​ലെ ത​ണ്ണീ​ർ ത​ട​ങ്ങ​ൾ മ​ണ്ണി​ട്ട് നി​ക​ത്തി ഭൂ ​മാ​ഫി​യ
Sunday, April 18, 2021 11:19 PM IST
പേ​രാ​മ്പ്ര: വി​ശാ​ല​മാ​യ ഹ​രി​ത ത​ണ്ണീ​ർ ത​ട​ങ്ങ​ൾ മ​ണ്ണി​ട്ടു നി​ക​ത്തി ഭൂ ​മാ​ഫി​യ. പേ​രാ​മ്പ്ര ടൗ​ണി​ൽ ചെ​മ്പ്ര റോ​ഡി​ന്‍റെ വ​ശ​ത്ത് പ​ഴ​യ തി​യേ​റ്റ​റി​നു പി​ന്നി​ലെ സു​ര​ഭി ബൈ​പാ​സ് ഓ​ര​ത്തെ ത​ണ്ണീ​ർ ത​ട​ങ്ങ​ളാ​ണ് വ​ൻ​തോ​തി​ൽ മ​ണ്ണി​ട്ട് ആ​ഴ്ച​ക​ളാ​യി നി​ക​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
റ​വ​ന്യു - പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ത് ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്കു​ക​യാ​ണ്. നി​ർ​ദ്ദി​ഷ്ട പേ​രാ​മ്പ്ര ബൈ​പാ​സ് വ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണു മ​ണ്ണി​ട​ൽ ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്. പാ​ത​ക്കി​രു​വ​ശ​വും കോ​ൺ​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണു ത​ണ്ണീ​ർ ത​ട​ങ്ങ​ൾ നി​ക​ത്തു​ന്ന​തെ​ന്നാ​ണു സൂ​ച​ന.
പേ​രാ​മ്പ്ര​യെ ജ​ല സ​മ്പു​ഷ്ട​മാ​ക്കു​ന്ന മ​ര​ക്കാ​ടി തോ​ടി​നെ ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. വൃ​ഷ്ടി പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളും കു​ള​ങ്ങ​ൾ അ​ട​ക്ക​മു​ള്ള ജ​ല സ്രോ​ത​സു​ക​ളെ​യും സാ​ര​മാ​യി ബാ​ധി​ക്കും. ചെ​റി​യ മ​ഴ പെ​യ്താ​ൽ പോ​ലും വ​ലി​യ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ടു​ന്ന ചെ​മ്പ്ര റോ​ഡ് മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ ഗു​രു​ത​ര​മാ​കും.