കൂ​രാ​ച്ചു​ണ്ട് ബ​സ്‌​സ്റ്റാ​ന്‍​ഡും പ​രി​സ​ര​വും ഇ​രു​ട്ടി​ല്‍
Sunday, April 18, 2021 11:19 PM IST
കൂ​രാ​ച്ചു​ണ്ട്: ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് കൂ​രാ​ച്ചു​ണ്ട് ബ​സ്‌​സ്റ്റാ​ന്‍​ഡും പ​രി​സ​ര​വും ഇ​രു​ട്ടി​ല്‍. ര​ണ്ട് മാ​സ​ത്തോ​ള​മാ​യി ലൈ​റ്റ് പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യി​ട്ടും അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​ല്‍ നാ​ട്ടി​ല്‍ ആ​ക്ഷേ​പ​മു​ണ്ട്. രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ ദീ​ര്‍​ഘ​ദൂ​ര കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​തി​നാ​ല്‍ ബ​സി​ല്‍ നി​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ര്‍ വെ​ളി​ച്ച​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​ലാ​കു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല ഇ​വി​ടെ തെ​രു​വ് നാ​യ​ക​ളു​ടെ ശ​ല്യ​മു​ള്ള​തും യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​ണ്. എം​എ​ല്‍​എ​യു​ടെ പ്ര​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് വി​നി​യോ​ഗി​ച്ച് സ്ഥാ​പി​ച്ച ഹൈ​മാ​സ്റ്റ് ലൈ​റ്റ് പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.