ടൗ​ണു​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന
Wednesday, April 21, 2021 12:00 AM IST
നാ​ദാ​പു​രം : ജി​ല്ല​യി​ൽ കോ​വി​ഡ് ര​ണ്ടാം ത​രം​ഗം അ​തീ​വ ഗു​രു​ത​ര​മാ​യ​തോ​ടെ നാ​ദാ​പു​രം സ​ബ് ഡി​വി​ഷ​നി​ൽ കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ക​ർ​ശ​ന​മാ​ക്കി. മാ​ർ​ക്ക​റ്റു​ക​ളി​ലും, ക​ട​ക​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി.

നാ​ദാ​പു​രം സ​ബ് ഡി​വി​ഷ​ന് കീ​ഴി​ലു​ള്ള കു​റ്റ്യാ​ടി, ക​ല്ലാ​ച്ചി, നാ​ദാ​പു​രം ടൗ​ണു​ക​ളി​ലാ​ണ് നാ​ദാ​പു​രം ഡിവൈഎ​സ്പി പി.​എ. ശി​വ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.​ മാ​ർ​ക്ക​റ്റു​ക​ളി​ലും, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും, ടാ​ക്സി സ്റ്റാ​ൻ്റു​ക​ളി​ലും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നും മാ​സ്ക് ധ​രി​ക്കു​ന്നു​ണ്ടോ എ​ന്നും ക​ട​ക​ളി​ൽ സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടോ എ​ന്നു​മാ​ണ് പ​രി​ശോ​ധ​ിക്കുന്ന​ത്.​ക​ട​ക​ളി​ൽ ഒ​രേ സ​മ​യം എ​ത്ര പേ​ർ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടെ​ന്ന ബോ​ർ​ഡ് ക​ട​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ടോ എ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തി.

പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കാ​ത്ത ക​ട​ക​ൾ​ക്കെ​തി​രെ​യും ,വ്യ​ക്തി​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഡി​വൈ​എ​സ്പി പ​റ​ഞ്ഞു. രാ​ത്രി ഒ​മ്പ​ത് മ​ണി​ക്ക് ശേ​ഷം ക​ർ​ഫ്യൂ നി​ല​വി​ൽ വ​ന്ന​തോ​ടെ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി എ​ട​ക്കും. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ​താ​യും ഡിവൈഎ​സ്പി ​പ​റ​ഞ്ഞു.

കു​റ്റ്യാ​ടി ടൗ​ണി​ൽ ഡി​വൈ​എ​സ്പി യോ​ടൊ​പ്പം കു​റ്റ്യാ​ടി സി​ഐ എം .​പി . വി​നീ​ഷ് കു​മാ​റും, നാ​ദാ​പു​രം, ക​ല്ലാ​ച്ചി ടൗ​ണു​ക​ളി​ൽ സി ​ഐ എ​ൻ . കെ. ​സ​ത്യ​നാ​ഥും, പോ​ലീ​സ് സം​ഘ​വു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.