നാ​ദാ​പു​രം ടൗ​ൺ പ​രി​സ​രം ഇ​നി കാ​മ​റ​ക്ക​ണ്ണു​ക​ളി​ൽ
Wednesday, April 21, 2021 12:00 AM IST
നാ​ദാ​പു​രം: തി​രക്കേ​റി​യ നാ​ദാ​പു​രം ടൗ​ണും പ​രി​സ​ര​വും ഇ​നി പോ​ലീ​സി​ന്‍റെ കാ​മ​റ​ക്ക​ണ്ണു​ക​ളി​ൽ. സം​സ്ഥാ​ന പോ​ലീ​സി​ന്‍റെ 20-21 വ​ർ​ഷ​ത്തെ സ്പെ​ഷ​ൽ ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് ടൗ​ണി​ൽ ആ​ധു​നി​ക ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.
ടൗ​ൺ, ബ​സ്‌സ്റ്റാ​ന്‍ഡ്, ത​ല​ശേ​രി, വ​ട​ക​ര, ക​ല്ലാ​ച്ചി ,റോ​ഡു​ക​ൾ ഇ​തോ​ടെ കാ​മ​റ​ക്ക​ണ്ണു​ക​ളി​ലാ​വും. ഒ​മ്പ​ത് ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി നീ​ക്കി വ​ച്ചി​ട്ടു​ള്ള​ത്.​ ടൗ​ൺ പ​രി​സ​ര​ങ്ങ​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
ഹ​ണി വെ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​മ്പ​നി​യാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. കാ​മ​റ​ക​ൾ ഫൈ​ബ​ർ കാ​ബി​ളു​ക​ൾ വ​ഴി നാ​ദാ​പു​രം സ്റ്റേ​ഷ​നി​ൽ സ​ജ്ജീ​ക​രി​ച്ച ക​ൺട്രോ​ൾ റൂ​മു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
നാ​ദാ​പു​രം പോ​ലീ​സി​നാ​ണ് കാ​മ​റ​ക​ളു​ടെ പൂ​ർ​ണ്ണ ചു​മ​ത​ല. രാ​ത്രി കാ​ഴ്ച​യു​ള്ള റി​മോ​ട്ട് നി​യ​ന്ത്രി​ത കാ​മ​റ​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഫ​ണ്ട് ല​ഭ്യ​മാ​കു​ന്ന മു​റ​ക്ക് ക​ല്ലാ​ച്ചി ടൗ​ണി​ലേ​ക്കും പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​മെ​ന്ന് അ​ഡി എ​സ്.​പി. എം. ​പ്ര​ദീ​പ് കു​മാ​ർ പ​റ​ഞ്ഞു.