മാ​ഞ്ഞു പോ​യ സീ​ബ്ര ലൈ​നു​ക​ൾ യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു‌
Wednesday, April 21, 2021 12:00 AM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ടൗ​ൺ പ​രി​സ​ര റോ​ഡു​ക​ളി​ലെ തേ​ഞ്ഞ് മാ​ഞ്ഞു പോ​യ സീ​ബ്ര ലൈ​നു​ക​ൾ യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു.​
ഏ​റെ തി​ര​ക്കേ​റി​യ ബ​സ്‌സ്റ്റാ​ൻഡ് പ​രി​സ​ര​ങ്ങ​ൾ, കു​റ്റ്യാ​ടി ഗ​വ. ആ​ശു​പ​ത്രി​യു​ടെ മു​ൻ ഭാ​ഗ​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ റോ​ഡ് മുറച്ച് കടക്കുന്നത് ഏ​റെ ഭ​യാ​ശ​ങ്ക​യോ​ടെ​യാ​ണ്.
കു​റ്റ്യാ​ടി ടൗ​ണി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് നി​ന്ന് നാ​ലു ദി​ശ​ക​ളി​ലേ​ക്ക് ക​ട​ന്നു പോ​കു​ന്ന റോ​ഡു​ക​ളി​ലെ സീ​ബ്ര ലൈ​നു​ക​ൾ മാ​സ​ങ്ങ​ളാ​യി പൂ​ർ​ണ​മാ​യും മ​ഞ്ഞു പോ​യ നി​ല​യി​ലാ​ണ്.

നൂ​റ് ക​ണ​ക്കി​നാ​ളു​ക​ൾ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു പോ​കു​ന്ന​ത് ഈ ​ഭാ​ഗ​ത്തെ റോ​ഡു​ക​ൾ ക​ട​ന്നാ​ണ്. ഇ​വി​ടെ അ​പ​ക​ടം ഏ​ത് നി​മി​ഷ​വും സം​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.​കൃ​ത്യ​മാ​യ ഹോം ​ഗാ​ർ​ഡ് സം​വി​ധാ​നം റോ​ഡി​ൽ ഉ​ണ്ടെ​ങ്കി​ലും
വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​ത ജ​ന​ങ്ങ​ൾ​ക്ക് ഏ​റെ പ്ര​യാ​സം ഉ​ണ്ടാ​ക്കു​ക​യാ​ണ്.