ഗെ​യി​ൽ: ന​ഷ്ട പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി വി​ധി
Wednesday, April 21, 2021 12:02 AM IST
കോ​ഴി​ക്കോ​ട്: ഗെ​യി​ൽ പൈ​പ്പ് സ്ഥാ​പി​ച്ച​തി​ന് സ്ഥ​ല​മു​ട​മ​ക്ക് 14,29170 രൂ​പ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി വി​ധി. ഗെ​യി​ൽ ന​ൽ​കി​യ ന​ഷ്ടം അ​പ​ര്യാ​പ്ത​മെ​ന്ന് കാ​ണി​ച്ച് മു​ക്കം പ​ര​ത​യി​ൽ ശോ​ഭ​ന അ​ഡ്വ. പി.​പീ​താം​ബ​ര​ൻ മു​ഖേ​ന ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് കോ​ഴി​ക്കോ​ട് മൂ​ന്നാം അ​ഡീ​ഷ​ണ​ൽ ജി​ല്ല കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. വാ​ത​ക പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ കൃ​ഷി​യി​ടം ഏ​റ്റെ​ടു​ത്ത​ര​തി​ൽ കൃ​ഷി​നാ​ശ​ത്തി​ന് ന​ൽ​കി​യ ഏ​ഴ് ല​ക്ഷ​ത്തോ​ളം രൂ​പ അ​പ​ര്യാ​പ്ത​മെ​ന്നാ​യി​രു​ന്നു പ​രാ​തി. 7,64,170 രൂ​പ വി​ള​ക​ൾ​ക്കും പൈ​പ്പി​ട്ട​തി​നാ​ൽ സ്ഥ​ലം ര​ണ്ടാ​യി വി​ഭ​ജി​ച്ച് പോ​യ​തി​ന് 50,000 രൂ​പ​യും വി​ല​യി​ടി​ച്ചി​ൽ വ​ന്ന​തി​ന് 6,15000 രൂ​പ​യും ഹ​ര​ജി തീ​യ​തി​മു​ത​ൽ 12 ശ​ത​മാ​നം പ​ലി​ശ​യും ന​ൽ​ക​ണ​മെ​ന്നാ​ണ് വി​ധി.

കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി

കൂ​രാ​ച്ചു​ണ്ട്: കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു. കൂ​രാ​ച്ചു​ണ്ട് -ക​ല്ലാ​നോ​ട് റോ​ഡി​ൽ ക്ഷീ​രോ​ത്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന് സ​മീ​പ​മാ​യി റോ​ഡി​ന​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പൈ​പ്പ് പൊ​ട്ടി​യാ​ണ് മാ​സ​ങ്ങ​ളാ​യി വെ​ള്ളം പാ​ഴാ​കു​ന്ന​ത്. നി​ര​വ​ധി​പ്പേ​ർ ഉ​പ​യോ​ഗി​ക്കു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പാ​ണി​ത്.
അ​ടി​യ​ന്തര​മാ​യി ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.