ഇ​തു​വ​രെ 16,17,043 ടെ​സ്റ്റു​ക​ള്‍
Wednesday, April 21, 2021 12:02 AM IST
കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ ഇ​തു​വ​രെ ന​ട​ത്തി​യ​ത് 16,17,043 പ​രി​ശോ​ധ​ന​ക​ള്‍. ഇ​തി​ല്‍ 5,19368 ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റു​ക​ളും 9,51, 657 ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റു​ക​ളും ഉ​ള്‍​പ്പെ​ടും.​ക​ഴി​ഞ്ഞ​യാ​ഴ്ച ജി​ല്ല​യി​ല്‍ ദി​വ​സം ശ​രാ​ശ​രി 7567 ടെ​സ്റ്റു​ക​ളാ​ണ് ന​ട​ത്തി​യ​ത്. ജി​ല്ല​യി​ലെ ആ​കെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 9.19 ശ​ത​മാ​ന​മാ​ണ്. ദി​നം​പ്ര​തി​യു​ള്ള ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഏ​റ്റ​വും കൂ​ടി​യ​ത് ഏ​പ്രി​ല്‍ 19-നാ​ണ്. 22.67 ശ​ത​മാ​ന​മാ​യി​രു​ന്നു ഈ ​ദി​വ​സ​ത്തെ നി​ര​ക്ക്.

4,48,361 പേ​ര്‍ ഒ​ന്നാം​ഘ​ട്ട വോ​ക്‌​സി​നെ​ടു​ത്തു

ഇ​തു​വ​രെ 448361 പേ​ര്‍ ഒ​ന്നാം​ഘ​ട്ട കോ​വി​ഡ് വാ​ക്‌​സി​നും 68, 006 പേ​ര്‍ ര​ണ്ടാം​ഘ​ട്ട വാ​ക്‌​സി​നു​മെ​ടു​ത്തു.​ആ​ദ്യ​ഘ​ട്ട വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ എ​ണ്ണം 48,234 ആ​ണ്. 29,851 പേ​ര്‍​ക്ക് ര​ണ്ടാം​ഘ​ട്ട വാ​ക്‌​സി​ന്‍ ന​ല്‍​കി. 45 വ​യ​സ്സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 3,57, 480 പേ​ര്‍ ഒ​ന്നാം​ഘ​ട്ട വാ​ക്‌​സി​നും 20,374 പേ​ര്‍ ര​ണ്ടാം​ഘ​ട്ട വാ​ക്‌​സി​നും സ്വീ​ക​രി​ച്ചു. കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളി​ല്‍ 42,647 പേ​ര്‍ ഒ​ന്നാം​ഘ​ട്ട വാ​ക്‌​സി​നും 17,781 പേ​ര്‍ ര​ണ്ടാം​ഘ​ട്ട വാ​ക്‌​സി​നു​മെ​ടു​ത്തു.