3,372 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്, 1,298 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി
Friday, April 23, 2021 12:30 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 3,372 പോ​സി​റ്റീ​വ് കേ​സു​ക​ള്‍‌ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​എം. പീ​യൂ​ഷ് അ​റി​യി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രി​ല്‍ ഒ​രാ​ളും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ 18 പേ​രും പോ​സി​റ്റീ​വാ​യി.
97 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 3256 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്കം വ​ഴി​യാ​ണ് രോ​ഗം പ​ക​ര്‍​ന്ന​ത്. ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് (ടി​പി​ആ​ര്‍) 22.26 ശ​ത​മാ​ന​മാ​ണ്. 1298 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 15653 സ്ര​വ​സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​വി​ഡി പോ​സി​റ്റീ​വാ​യി.
രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലു​ള​ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ - 20250. മ​റ്റു ജി​ല്ല​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ -65.

മ​ല​യോ​ര
മേ​ഖ​ല​യി​ൽ ആ​ശ​ങ്ക

മു​ക്കം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി ഭീ​തി​യി​ലും ആ​ശ​ങ്ക​യി​ലും ക​ഴി​യു​ന്ന​തി​നി​ടെ മ​ല​യോ​ര മേ​ഖ​ല​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു​ള്ള മ​ര​ണ​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു. ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ടു പേ​ർ ബു​ധ​നാ​ഴ്ച മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തി​ന് പു​റ​മെ മു​ക്കം കു​റ്റി​പ്പാ​ല​സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ വ്യാ​ഴാ​ഴ്ച​യും മ​രി​ച്ചു.
മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ചേ​ന്ദ​മം​ഗ​ല്ലൂ​രി​ലും, കു​റ്റി​പ്പാ​ല​യി​ലും ഒ​രോ​രു​ത്ത​രും കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​വാ​ടി​യി​ൽ ഒ​രാ​ളു​മാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചേ​ന്നമം​ഗ​ല്ലൂ​ർ കൊ​ള​പ്പു​റ​ത്ത് ജാ​ബി​ർ കോ​യ​സ​ൻ (75) , കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ചെ​റു​വാ​ടി ചാ​ലി​ൽ പി ​മ​മ്മ​ദ് (71), മു​ക്കം കു​റ്റി​പ്പാ​ല​സ്വ​ദേ​ശി മൊ​യ്തീ​ൻ എ​ന്ന ബാ​വ (68) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.​

കോ​വി​ഡ് ടെ​സ്റ്റും വാ​ക്സി​നേ​ഷ​നും
ഒ​പി​യും ഒ​രു കോ​മ്പൗ​ണ്ടി​ൽ

മുക്കം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ തി​ര​ക്ക് വ​ർ​ദ്ധി​ക്കു​ന്ന​ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​വു​മെ​ന്ന് ആ​ശ​ങ്ക. ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ന്‍റെ കോ​മ്പൗ​ണ്ടി​ലാ​ണ് ഇ​പ്പോ​ൾ കേ​വി​ഡ് ടെ​സ്റ്റും, വാ​ക്സി​നേ​ഷ​നും, ഒ​പി​യും ന​ട​ക്കു​ന്ന​ത്. ഇ​തോ​ടെ ടെ​സ്റ്റി​നും വാ​ക്സി​നേ​ഷ​നും ഓ​പി​യി​ലും ഒ​രേ​സ​മ​യം ആ​ളു​ക​ളെ​ത്തി തു​ട​ങ്ങി​യ​തോ​ടെ​ആ​ശു​പ​ത്രി കോ​മ്പൗ​ണ്ടി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
നി​ല​വി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പു​ക​ളി​ലും​കൊ​റോ​ണ സം​ബ​ന്ധി​ച്ച മീ​റ്റി​ങ്ങു​ക​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ പോ​വു​ന്ന​തോ​ടെ ഒപി യി​ൽ പ​ല​പ്പോ​ഴും ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ട്.
കൂ​ടാ​തെ ആ​ശു​പ​ത്രി​യി​ൽ സ്വ​കാ​ര്യ​വാ​ഹ​ന​ത്തി​ൽ വ​രു​ന്ന​വ​ർ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഇ​ല്ലാ​താ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള റോ​ഡ​രി​കി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​ത്.
താ​മ​ര​ശേ​രി​യി​ല്‍

ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച്
പ​രി​ശോ​ധ​ന

താ​മ​ര​ശേ​രി:​കോ​വി​ഡ് നി​യ​ന്ത്ര​ണം ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ താ​മ​ര​ശേ​രി​യി​ല്‍ ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന തു​ട​ങ്ങി. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ എ​ന്നു​ള്ള പ​രി​ശോ​ധ​ന​യും തു​ട​ര്‍ ന​ട​പ​ടി​ക​ളു​മാ​ണ് പോ​ലീ​സ് ക​ര്‍​ശ​ന​മാ​ക്കി​യ​ത്.
കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പി ഡോ.​ശ്രി​നി​വാ​സി​ന്‍റെ നി​ര്‍​ദ്ദേ​ശ പ്ര​കാ​രം താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി സ​ന്തോ​ഷ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഹ​നീ​ഫ, എ​സ് ഐ​മാ​രാ​യ മു​ര​ളീ​ധ​ര​ന്‍, സ​ലിം, മു​ഹ​മ്മ​ദ് കോ​യ, എ​എ​സ ഐ ​സു​ബാ​ഷ്, സ​ലേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് താ​മ​ര​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഡ്രോ​ണ്‍ നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ദൃ​ശ്യ​ങ്ങ​ള്‍ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് നി​യ​മ ലം​ഘ​ക​ര്‍​ക്കെ​തി​രെ ന​ട​പ​ടി കൈ​ക്കൊ​ള്ളും.
പോ​ലീ​സ് നേ​രി​ട്ടും ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി വ​രു​ന്നു​ണ്ട്.​പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ത​ല​ത്തി​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​യ്ക്കാ​യി പ്ര​ത്യേ​കം ടീ​മു​ക​ള്‍ രൂ​പീ​ക​രി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ പൊ​തു ഇ​ട​ങ്ങ​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത​യെ​പ്പ​റ്റി ബോ​ധ​വ​ല്‍​ക്ക​ര​ണം ന​ട​ത്തി വ​രു​ന്നു​ണ്ട്

മ​രു​തോ​ങ്ക​ര​യി​ൽ
നൂ​റ്റ​മ്പ​ത് പേ​ർ​ക്ക്
വാ​ക്സി​നേ​ഷ​ൻ ന​ൽ​കി

കു​റ്റ്യാ​ടി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​രു​തോ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ നൂ​റ്റ​മ്പ​തോ​ളം പേ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​ൻ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്.
അ​ടു​ക്ക​ത്ത് എം​എ​എം യു​പി സ്കു​ളി​ൽ ന​ട​ന്ന വാ​ക്സി​നേ​ഷ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സ​ജി​ത്ത്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ടി. ​അ​ജി​ത, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പി. ആ​ന​ന്ദ്, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ളാ​യ സു​നി പാ​ലോ​റ, കെ.​ടി. വി​മ​ൽ, ആ​ശ​വ​ർ​ക്ക​ർ കെ.​എം. ബീ​ന, കെ.​ടി. മ​ല്ലി​ക എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ർ​മ​പ​ദ്ധ​തി​ക​ളൊ​രു​ക്കി പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത്

പു​തു​പ്പാ​ടി: കോ​വി​ഡ് വ്യാ​പ​നം വ​ർ​ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു വ​രു​ന്ന​തി​ന് സ​ർ​വ​ക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ചു. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ലെ മു​ഴു​വ​ൻ ഓ​ട്ടോ ടാ​ക്‌​സി ഡ്രൈ​വ​ർ​മാ​ർ​ക്കും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തും ഹോ​മി​യോ, ആ​യു​ർ​വേ​ദ പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യും.
ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ, ബാ​ങ്കിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ, എ​ടി​എം കൗ​ണ്ട​റു​ക​ൾ തു​ട​ങ്ങി​യ ജ​ന​സ​മ്പ​ർ​ക്ക കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​നി​റ്റ​റൈ​സ​റും, കൈ​ക​ഴു​ക​ൽ സൗ​ക​ര്യ​ങ്ങ​ളും നി​ർ​ബ​ന്ധ​മാ​ക്കും. സാ​മൂ​ഹി​ക അ​ക​ല​വും മാ​സ്ക് ധ​രി​ക്ക​ലും ക​ർ​ശ​ന​മാ​ക്കും ഈ​ങ്ങാ​പ്പു​ഴ​യി​ലെ ആ​ഴ്ച ച​ന്ത​ക​ൾ താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി വെ​ക്കും. വാ​ർ​ഡ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ ര​ജി​സ്‌​ട്രേ​ഷ​ന് ഹെ​ൽ​പ്പ് ഡ​സ്കു​ക​ൾ സ്ഥാ​പി​ക്കും.
ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​നെ​ത്തു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന സ​വി​ശേ​ഷ കൂ​ടി​ചേ​ര​ലു​ക​ൾ ത​ട​യും. പോ​ലീ​സും, സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രും പ​രി​ശോ​ധ​ന​ക​ളും നി​യ​മ​ന​ട​പ​ടി​ക​ളും ശ​ക്ത​മാ​ക്കും. ട്രൈ​ബ​ൽ കോ​ള​നി​ക​ളി​ൽ പ്ര​ത്യേ​ക പ​രി​ര​ക്ഷ​യും പ​രി​ശോ​ധ​ന​ക​ളും ന​ട​പ്പി​ലാ​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വാ​ർ​ഡു​ക​ളി​ൽ അം​ഗ​ങ്ങ​ളും ആ​ർ​ആ​ർ​ടി പ്ര​വ​ർ​ത്ത​ക​രും നേ​തൃ​ത്വം ന​ൽ​കും.
ക​ർ​മ്മ പ​ദ്ധ​തി​ക​ൾ​ക്ക് സ​ർ​വ​ക​ക്ഷി ഉ​ദ്യോ​ഗ​സ്ഥ ത​ല സം​യു​ക്ത യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ആ​യി​ഷ​ക്കു​ട്ടി സു​ൽ​ത്താ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അം​ബി​ക മം​ഗ​ല​ത്ത്, ബ്ലോ​ക്ക് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​പി. സു​നീ​ർ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ആ​യി​ഷ ബീ​വി, സി​ന്ദു ജോ​യ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കു​ട്ടി​യ​മ്മ മാ​ണി, ബു​ഷ്റ ഷാ​ഫി, താ​മ​ര​ശേ​രി പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ മു​ഹ​മ്മ​ദ് ഹ​നീ​ഫ, ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ജ​യ​കൃ​ഷ്ണ​ൻ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ബി​ജു താ​ന്നി​ക്കാ​കു​ഴി, വി.​കെ. ഹു​സൈ​ൻ​കു​ട്ടി, എം.​ഇ. ജ​ലീ​ൽ, വി​നോ​ദ് കി​ഴ​ക്ക​യി​ൽ, സ​ജീ​വ​ൻ, വ്യാ​പാ​രി പ്ര​തി​നി​ധി വി. ​മൊ​യ്തീ​ൻ കു​ട്ടി, കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ ഷീ​ബ സ​ജി, പ​ഞ്ചാ​യ​ത്ത് അം​ഗം മോ​ളി ആ​ന്‍റോ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, സെ​ക്ട​റ​ൽ മ​ജി​സ്‌​ട്രേ​റ്റു​മാ​ർ,വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ, കു​ടും​ബ​ശ്രീ പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി

താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​ങ്ങാ​പ്പു​ഴ എം​ജി​എം എ​ൽ​പി സ്കൂ​ളി​ൽ ഈ​ങ്ങാ​പ്പു​ഴ ടൗ​ണി​ലെ ഓ​ട്ടോ, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, വ്യാ​പാ​രി​ക​ൾ, ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ, മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 250 ഓ​ളം ആ​ളു​ക​ൾ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. ആ​ന്‍റി​ജ​ൻ- ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്.
കൊ​ടു​വ​ള്ളി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ -വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, കെ.​പി. സു​നീ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ സി​ന്ധു ജോ​യ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​ഷ ബീ​വി, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ അ​മ​ൽ രാ​ജ്, ഷം​സു കു​നി​യി​ൽ, പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ ബി​ജു താ​നി​ക്കാ​കു​ഴി, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നി​ൽ, വി​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
വ​രും ദി​വ​സ​ങ്ങ​ളി​ൽ ആ​ർ ആ​ർ​ടി മാ​ർ​ക്കും, ക​ണ്ട​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ വ്യാ​പാ​രി​ക​ൾ, ഓ​ട്ടോ ടാ​ക്സി​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കും വി​വി​ധ മേ​ഖ​ല​ക​ൾ തി​രി​ച്ചും പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്നും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ​ക്കു​ട്ടി സു​ൽ​ത്താ​നും വൈ​സ് പ്ര​സി​ഡ​ന്‍റ് ഷം​സീ​ർ പോ​ത്താ​റ്റി​ലും അ​റി​യി​ച്ചു.

ക​ണ്ടെ​യ്ൻ‍​മെ​ന്‍റ്
സോ​ണു​ക​ള്‍

നാ​ദാ​പു​രം: എ​ട​ച്ചേ​രി,തൂ​ണേ​രി,ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണു​ക​ള്‍.​ചെ​ക്യാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ര്‍​ഡ് കു​റു​വ​ന്തേ​രി​യി​ല്‍ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വാ​ണ് ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ക്കാ​നി​ട​യാ​യ​ത്.
വാ​ര്‍​ഡി​ല്‍ പ​ഞ്ചാ​യ​ത്തും, ആ​രോ​ഗ്യ വ​കു​പ്പും ക​ര്‍​ശ​ന ന​ട​പ​ടി തു​ട​ങ്ങി. വ്യാ​ഴാ​ഴ്ച്ച പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ചേ​ര്‍​ന്ന ആ​ര്‍​ആ​ര്‍​ടി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ ക്വാ​റ​ന്‍റൈ​യി​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് വേ​ണ്ട അ​വ​ശ്യ സാ​ധ​ന​ങ്ങ​ളും, മ​രു​ന്നു​ക​ളും വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. വാ​ര്‍​ഡി​നു​ള്ളി​ല്‍ ബോ​ധ​വ​ത്ക​ര​ണ​വും, അ​നൗ​ണ്‍​സ്‌​മെ​ന്‍റും ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.
വാ​ര്‍​ഡി​ലു​ള്ള​വ​ര്‍​ക്ക് പു​റ​ത്ത് പോ​കാ​നും, പു​റ​ത്തു​ള്ള​വ​ര്‍​ക്ക് വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​ക്കാ​നും അ​നു​മ​തി​യി​ല്ല. ഇ​ന്ന് വാ​ര്‍​ഡി​ലേ​ക്കു​ള്ള ഇ​ട​വ​ഴി​ക​ള്‍ അ​ട​ച്ചി​ടാ​നും തീ​രു​മാ​ന​മാ​യി. ഇ​ന്ന് സെ​ക്ട​ര്‍ മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ റോ​ഡു​ക​ള്‍ അ​ട​ക്കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
തൂ​ണേ​രി പ​ഞ്ചാ​യ​ത്തി​ല്‍ ഒ​മ്പ​താം വാ​ര്‍​ഡ് ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യ​തോ​ടെ ക​ന​ത്ത ജാ​ഗ്ര​ത​യിലാണ്.
വാ​ര്‍​ഡ് ആ​ര്‍​ആ​ര്‍​ടി​മാ​രു​ടെ യോ​ഗം വി​ളി​ച്ച് ചേ​ര്‍​ക്കു​ക​യും വാ​ര്‍​ഡി​ല്‍ ഒ​രു അ​ധ്യാ​പ​ക​ന്‍റെ മേ​ല്‍​നോ​ട്ട​വും ഏ​ര്‍​പ്പാ​ടാ​ക്കി​യ​താ​യി പ്ര​സി​ഡ​ന്‍റ് പി. ​ഷാ​ഹി​ന പ​റ​ഞ്ഞു. വാ​ര്‍​ഡി​ല്‍ മു​പ്പ​തു പേ​ര്‍​ക്കാ​ണ് കോവി​ഡ് പോ​സി​റ്റീ​വാ​യ​ത്.​പ​ഞ്ചാ​യ​ത്തി​ല്‍ 2500ല്‍ ​പ​രം ആ​ളു​ക​ള്‍ വാ​ക്‌​സി​നെ​ടു​ത്തെ​ന്നും 1699 ഓ​ളം പേ​ര്‍ അ​റു​പ​ത് വ​യ​സി​ന് മേ​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് ഷാ​ഹി​ന പ​റ​ഞ്ഞു.
വാ​ര്‍​ഡ് ആ​ര്‍​ആ​ര്‍​ടി​മാ​രെ പു​ന:​സം​ഘ​ടി​പ്പി​ക്കാ​നും, പ​ഞ്ചാ​യ​ത്തി​ല്‍ ബോ​ധ​വ​ത്്ക​ര​ണ​വും അ​നൗ​ണ്‍​സ്‌​മെ​ന്‍റും ന​ട​ത്താ​ന്‍ തീ​രു​മാ​ന​മാ​യി. പ​ഞ്ചാ​യ​ത്തി​ല്‍ ആ​വ​ശ്യ​ത്തി​ന് പോ​ലീ​സി​ന്‍റെ സ​ഹാ​യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.
എ​ട​ച്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 9,12,14,15 എ​ന്നീ നാ​ല് വാ​ര്‍​ഡു​ക​ളാ​ണ് ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യ​ത്. നാ​ല് വാ​ര്‍​ഡി​ലാ​യി 72 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. പ​ഞ്ചാ​യ​ത്തി​ല്‍ 4700 പേ​ര്‍ വാ​ക്‌​സി​നെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച​ക​ളി​ലെ
വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍
20 പേ​ര്‍​ക്ക് അ​നു​മ​തി

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ന​ട​ക്കു​ന്ന വി​വാ​ഹ​ങ്ങ​ളി​ല്‍ 20 പേ​ര്‍​ക്ക് പ​ങ്കെ​ടു​ക്കാ​ന്‍ അ​നു​മ​തി. രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ എ​ല്ലാ​വി​ധ കൂ​ടി​ച്ചേ​ര​ലു​ക​ളും ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള ക​ര്‍​ശ​ന​നി​യ​ന്ത്ര​ണം നി​ല​വി​ലു​ണ്ട്.
ഇ​ത​നു​സ​രി​ച്ച് വി​വാ​ഹ​മു​ള്‍​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ളി​ല്‍ അ​ഞ്ചി​ല്‍​കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നി​ല്ല. വി​വാ​ഹ ന​ട​ത്തി​പ്പി​ന് ഇ​ത് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് നേ​ര​ത്തെ​യു​ള്ള ഉ​ത്ത​ര​വ് ക​ള​ക്ട​ര്‍ പു​തു​ക്കി​യ​ത്. അ​തേ​സ​മ​യം, വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ന്‍​പേ​ര്‍​ക്കും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി രോ​ഗ​മി​ല്ലെ​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​ണ്.

വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ്

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി​ക​സെ​ന്റ് ജോ​സ​ഫ്സ് എ​ൽ​പി സ്കൂ​ളി​ൽ വ​ച്ച് ഇ​ന്ന് രാ​വി​ലെ 9.30 മു​ത​ൽ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കും. ഓ​ൺ​ലൈ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തു വ​രു​ന്ന150 പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും വാ​ക്സി​ൻ ന​ൽ​കു​ക​യെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍
ഒ​ക്‌​സി​മീ​റ്റ​റു​ക​ള്‍
ല​ഭ്യ​മാ​ക്ക​ണമെന്ന്

പേ​രാ​മ്പ്ര: കോ​വി​ഡ് തീ​വ്ര വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന ആ​ര്‍​ആ​ര്‍​ടി പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ലി​യ പ്ര​യാ​സം നേ​രി​ടു​ക​യാ​ണെ​ന്നു പ​രാ​തി. കോ​വി​ഡ് രോ​ഗി​ക​ള്‍ ദി​നം​പ്ര​തി വ​ര്‍​ദ്ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​ക്‌​സി​മീ​റ്റ​റു​ക​ളു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡി​ലേ​ക്ക് കൂ​ടു​ത​ല്‍ ഒ​ക്‌​സി​മീ​റ്റ​റു​ക​ള്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കൈ​കൊ​ള്ള​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​തി​നാ​യി സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന പ​ഞ്ചാ​യ​ത്തി​ലെ മ​റ്റു വാ​ര്‍​ഡു​ക​ളി​ലും പ​രി​ശോ​ധി​ച്ച് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു പേ​രാ​മ്പ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ര്‍​ജു​ന്‍ ക​റ്റ​യാ​ട്ട് പ്ര​സി​ഡ​ന്‍റി​ന് ക​ത്ത് ന​ല്‍​കി.