കോ​വി​ഡ് ബാ​ധി​ച്ച വീ​ട്ട​മ്മ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, May 7, 2021 10:18 PM IST
നാ​ദാ​പു​രം: ക​ല്ലാ​ച്ചി​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച വീ​ട്ട​മ്മ​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എം​ഇ​ടി കോ​ള​ജി​ന് സ​മീ​പ​ത്തെ വ​ലി​യ പ​റ​മ്പ​ത്ത് രാ​ജ​മ്മ (70)യാ​ണ് വീ​ടി​ന് സ​മീ​പ​ത്തെ വെ​ള്ള​മി​ല്ലാ​ത്ത കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി രാ​ജ​മ്മ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലാ​ണ്.

വെ​ള്ള​മി​ല്ലാ​ത്ത പാ​റ​ക​ള്‍ നി​റ​ഞ്ഞ കി​ണ​റ്റി​ലേ​ക്ക് വീ​ണ​പ്പോ​ള്‍ വീ​ഴ്ച​യി​ല്‍ ശ​രീ​ര ഭാ​ഗ​ങ്ങ​ള്‍ ചി​ത​റി​യ നി​ല​യി​ലാ​യി​രു​ന്നു. ചേ​ല​ക്കാ​ട് നി​ന്നെ​ത്തി​യ ഫ​യ​ര്‍ ഫോ​ഴ്‌​സ് അം​ഗ​ങ്ങ​ൾ പി​പി​ഇ കി​റ്റ് ധ​രി​ച്ച് കി​ണ​റ്റി​ലി​റ​ങ്ങി രാ​ജ​മ്മ​യെ പു​റ​ത്തെ​ത്തി​ച്ച് നാ​ദാ​പു​രം ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന​യ​ച്ചു.