കോവിഡ് പ്രതിരോധം! പുതുതായി 183 സെ​ക്ട​റ​ൽ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ നി​യോ​ഗി​ച്ചു
Sunday, May 9, 2021 12:16 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ കോ​ട്ട തീ​ർ​ക്കാ​ൻ ഊ​ർ​ജി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഭ​ര​ണ​കൂ​ടം. ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നും നി​രീ​ക്ഷ​ണ​ത്തി​നു​മാ​യി 183 സെ​ക്ട​റ​ൽ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ കൂ​ടി നി​യോ​ഗി​ച്ചു.

പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി നി​ശ്ച​യി​ച്ചാ​ണ് ഇ​വ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ള​ള​ത്. ഇ​തോ​ടെ ജി​ല്ല​യി​ലാ​കെ 486 സെ​ക്ട​റ​ൽ മ​ജി​സ്ട്രേ​റ്റു​മാ​രാ​യി. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ 15 പേ​രെ​യും കൊ​ടു​വ​ള്ളി, മു​ക്കം, ഫ​റോ​ക്ക്, വ​ട​ക​ര, കൊ​യി​ലാ​ണ്ടി, രാ​മ​നാ​ട്ടു​ക​ര, പ​യ്യോ​ളി മു​നി​പ്പാ​ലി​റ്റി​ക​ളി​ലാ​യി 26 പ​രെ​യും വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 142 പേ​രെ​യു​മാ​ണ് പു​തു​താ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണി​വ​ർ.

ഓ​രോ പ്ര​ദേ​ശ​ത്തും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും നി​രോ​ധ​ന​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഉ​ത്ത​ര​വാ​ദി​ത്തം. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​വും ഏ​കോ​പ​ന​വും സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റെ ബോ​ധ്യ​പ്പെ​ടു​ത്തും. ബ്രേ​ക്ക് ദ ​ചെ​യ്ൻ കാ​മ്പെ​യി​ൻ, ക്വാ​റ​ന്‍റൈ​ൻ, ഐ​സൊ​ലേ​ഷ​ൻ, മ​ര​ണം, വി​വാ​ഹം, ഓ​ഡി​റ്റോ​റി​യം എ​ന്നി​വ​യി​ലേ​ത​ട​ക്കം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ ക​ർ​ശ​ന​മാ​യ പാ​ല​നം, ക​ട​ക​ളി​ലും മാ​ർ​ക്ക​റ്റു​ക​ളി​ലും വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തും. വി​വാ​ഹം, മ​ര​ണം, രാ​ഷ്ട്രീ​യ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ ലി​സ്റ്റ് സെ​ക്ട​റ​ൽ മ​ജി​സ്‌​ട്രേ​റ്റു​മാ​രു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രി​ക്കും.

പോ​ലീ​സും ഹെ​ൽ​ത്ത് വി​ഭാ​ഗ​വും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​വും. നി​യോ​ഗി​ക്ക​പ്പെ​ട്ട സെ​ക്ട​റ​ൽ മ​ജി​സ്‌​ട്രേ​റ്റു​മാ​ർ അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​രെ​യും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​മാ​രെ​യും ബ​ന്ധ​പ്പെ​ട്ട് പ്ര​ദേ​ശ​ത്തി​ന്‍റെ വ്യ​ക്ത​മാ​യ വി​വ​രം അ​റി​യു​ക​യും ചെ​യ്യും.