പ​ടി​യി​റ​ങ്ങു​ന്ന​ത് ലി​സ്സ കോ​ള​ജി​ന് ദി​ശാ​ബോ​ധം ന​ല്കി​യ സാ​ര​ഥി
Monday, May 10, 2021 12:17 AM IST
കോ​ഴി​ക്കോ​ട്: തി​ക​ഞ്ഞ ചാ​രി​താ​ർ​ഥ്യ​ത്തോ​ടെ​യാ​ണ് ഫാ. ​ജോ​സ് മേ​ലേ​ട്ടു​കൊ​ച്ചി​യി​ൽ ലി​സ്സ കോ​ള​ജി​ന്‍റെ പ​ടി​യി​റ​ങ്ങു​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കൈ​ത​പ്പൊ​യി​ലി​ലു​ള്ള ലി​സ്സ കോ​ള​ജി​ന് പു​തി​യ ദി​ശാ​ബോ​ധം ന​ല്കു​ന്ന​തി​ൽ അ​ച്ച​ൻ വ​ഹി​ച്ച പ​ങ്ക് നി​സ്തു​ല​മാ​ണ്.

കേ​ര​ള​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വി​ദ്യാ​ർ​ഥി​ക​ളെ​ത്തു​ന്ന ലി​സ്സ കോ​ള​ജ് ഇ​ന്ന് കേ​ര​ള​ത്തി​ലെ മി​ക​ച്ച കോ​ള​ജു​ക​ളി​ലൊ​ന്നാ​യി അ​റി​യ​പ്പെ​ടു​ന്നു. 2018 ൽ ​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഏ​റ്റ​വും മി​ക​ച്ച സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള കോ​ള​ജി​നു​ള്ള ബ​ഹു​മ​തി ലി​സ്സാ ഏ​റ്റു​വാ​ങ്ങി. ഇ​വി​ടെ പ​ഠി​ച്ച കു​ട്ടി​ക​ൾ ഇ​ന്ത്യ​യി​ലെ വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ലും വി​ദേ​ശ​ത്തും വ​ള​രെ ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ലി​റ്റി​ൽ ഫ്ള​വ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ​സ് ആ​ന്‍​ഡ് ഹെ​ൽ​ത്തി​ന്‍റെ (ലി​സ്സ) സ്ഥാ​പ​ക​നും ഡ​യ​റ​ക്ട​റു​മാ​യ ജോ​സ​ച്ച​ന്‍റെ ജീ​വി​തം സം​ഭ​വ​ബ​ഹു​ല​വും മാ​തൃ​കാ​പ​ര​വു​മാ​ണ്.​
വി​ദ്യാ​ഭ്യാ​സം, പൊ​തു​ജ​നാ​രോ​ഗ്യം, സ്ത്രീ​ക​ളു​ടെ ഉ​ന്ന​മ​നം, സാ​മൂ​ഹി​ക സ​മ​ത്വം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ത​ന്‍റേ​താ​യ കൈ​യൊ​പ്പു പ​തി​പ്പി​ച്ച അ​പൂ​ർ​വ വ്യ​ക്തി​ത്വം.

1981 ൽ ​കേ​ര​ള​ത്തി​ലെ അ​ട്ട​പ്പാ​ടി​യി​ൽ തു​ട​ങ്ങി യു ​പി, രാ​ജ​സ്ഥാ​ൻ, ജ​മ്മു കാ​ഷ്മീ​ർ, മ​ധ്യ​പ​ദേ​ശ്, ആ​ന്ധ്രാ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ്രാ​മ​ങ്ങ​ളി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സാ​മൂ​ഹി​ക പ​രി​ഷ്ക​ര​ണം സാ​ധ്യ​മാ​ക്കി​യ വൈ​ദി​ക​ൻ. ഒ​രേ സ​മ​യം ആ​ത്മീ​യ ഗു​രു​വും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​നു​മാ​ണ് ഫാ. ​ജോ​സ് മേ​ലേ​ട്ടു​കൊ​ച്ചി​യി​ൽ സി ​എ​സ് ടി.
​ലി​സ്സ കോ​ള​ജി​ലെ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​ണി​ക്കു​ന്ന നി​ര്‍​വ​ചി​ക്കാ​നാ​കാ​ത്ത സ്‌​നേ​ഹ​വും ക​രു​ത​ലും മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വ​മാ​യി അ​ച്ച​ൻ കാ​ണു​ന്നു. വി​ദേ​ശ​ത്തു ജോ​ലി ചെ​യ്യു​ന്ന​വ​രു​ള്‍​പ്പെ​ടെ​യു​ള്ള ത​ന്‍റെ വി​ദ്യാ​ര്‍​ഥി​ക​ള്‍ നാ​ട്ടി​ലെ​ത്തു​മ്പോ​ള്‍ പ്രി​യ​പ്പെ​ട്ട ഗു​രു​വി​നെ ക​ണ്ടേ മ​ട​ങ്ങാ​റു​ള്ളു. എ​വി​ടെ​വ​ച്ചു ക​ണ്ടു​മു​ട്ടു​മ്പോ​ഴും ഓ​ടി​വ​ന്ന് കെ​ട്ടി​പ്പി​ടി​ച്ചു വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തും വ​ലി​യ അ​നു​ഭ​വ​മാ​ണ്.

ബി​എ​സ്ഡ​ബ്ല്യു വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മ​റ്റു സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലി​ല്ലാ​ത്ത സി​ല​ബ​സ് ത​യ്യാ​റാ​ക്കി​യ​ത് ലി​സ്സ​യി​ല്‍ പ​ഠി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ഴി​വു​ക​ള്‍ പ​തി​ന്മ​ട​ങ്ങ് ഉ​യ​രു​വാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ കാ​ലി​ക്ക​ട്ട്, ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളി​ലെ കോ​ള​ജു​ക​ളി​ൽ അ​ച്ച​ൻ ത​യ്യാ​റാ​ക്കി​യ സി​ല​ബ‌​സാ​ണ് പ​ഠി​പ്പി​ക്കു​ന്ന​ത്.

ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു ഏ​റ്റ​വും ഗു​ണ​ക​ര​മാ​യ​ത്. 2006-2007 കാ​ല​ഘ​ട്ട​ത്തി​ല്‍ ചി​ക്കു​ന്‍​ഗു​നി​യ പ​ട​ര്‍​ന്നു പി​ടി​ച്ച സ​മ​യ​ത്ത് പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ കാ​ര്യ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ല്ലാ​തെ കാ​ത്ത​ത് ലി​സ്സ​യി​ലെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ചി​ട്ട​യോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണെ​ന്ന് അ​ച്ച​ൻ ഓ​ർ​ക്കു​ന്നു.

പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ സ​ര്‍​വേ ന​ട​ത്തി കി​ട​പ്പു​രോ​ഗി​ക​ളെ ക​ണ്ടെ​ത്തി അ​വ​ര്‍​ക്ക് ആ​ശ്വാ​സം പ​ക​രാ​നാ​യ​തി​ല്‍ വി​ദ്യാ​ഥി​ക​ള്‍​ക്കു​ണ്ടാ​യ അ​നു​ഭ​വം എ​ക്കാ​ല​ത്തും അ​വ​ര്‍​ക്ക് പ്ര​ചോ​ദ​ന​മാ​കും. എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളി​ലും ദൈ​വ​ത്തി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലും ഒ​പ്പം​നി​ന്ന് വ​ഴി​ന​ട​ത്തു​ന്ന​തു​മാ​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് അ​ച്ച​ന് പ​റ​യാ​നു​ള്ള​ത്. അ​തൊ​ടൊ​പ്പം താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ വ​ലി​യ പി​ന്തു​ണ​യും വി​ജ​യ​ത്തി​ന് സ​ഹാ​യ​ക​ര​മാ​യെ​ന്ന് അ​ച്ച​ൻ അ​ടി​വ​ര​യി​ടു​ന്നു.

2003 ലാ​ണ് താ​മ​ര​ശേ​രി​ക്ക​ടു​ത്തു​ള്ള കൈ​ത​പ്പൊ​യി​ലി​ൽ അ​ച്ച​ൻ ലി​സ്സ കോ​ള​ജ് ആ​രം​ഭി​ക്കു​ന്ന​ത്. ചെ​റു​പു​ഷ്പ സ​ഭ​യു​ടെ സി​ദ്ധി​യും ത​നി​മ​യും അ​നു​സ​രി​ച്ച് ഒ​രു എം​എ​സ്ഡ​ബ്ല്യു കോ​ള​ജ് തു​ട​ങ്ങു​ന്ന​തി​ന് 2000 ൽ ​ജോ​സ​ച്ച​നെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

ആ​രം​ഭ​ത്തി​ൽ എം​എ​സ്ഡ​ബ്ല്യു മാ​ത്ര​മാ​ണ് ലി​സ്സ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഒ​രു കോ​ഴ്സ് മാ​ത്ര​മാ​യി കോ​ള​ജ് ന​ട​ത്തു​ന്ന​ത് പ്രാ​യോ​ഗി​ക​മാ​യി​രി​ക്കി​ല്ല എ​ന്ന യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​രു​ടെ അ​ഭി​പ്രാ​യം മാ​നി​ച്ചാ​ണ് സ​മാ​ന​മാ​യ മ​റ്റു​കോ​ഴ്സു​ക​ൾ കൂ​ടി ആ​രം​ഭി​ക്കു​ന്ന​ത്.

ഇ​പ്പോ​ൾ ബി​എ​സ്ഡ​ബ്ല്യു​വി​നു പു​റ​മെ എം​എ​സ്‌​സി സൈ​ക്കോ​ള​ജി, ബി​എ-​എം​എ ഇം​ഗ്ലീ​ഷ്, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, എം​എ ജേ​ർ​ണ​ലി​സം, എം​കോം എ​ന്നീ കോ​ഴ്സു​ക​ളും ന​ട​ത്തു​ന്നു.

ഭാ​വി​യി​ൽ ലി​സ്സ​യെ ഓ​ട്ടോ​ണ​മ​സ് കോ​ള​ജാ​യി ഉ​യ​ർ​ത്ത​ണ​മെ​ന്ന​താ​ണ് അ​ച്ച​ന്‍റെ സ്വ​പ്നം. 2015 മു​ത​ൽ 18 വ​രെ കോ​ഴി​ക്കോ​ട് ചെ​ല​വൂ​ർ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​പു​ഷ്പ​സ​ഭ​യു​ടെ സെ​ന്‍റ് തോ​മ​സ് പ്രോ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യാ​ളാ​യി പ്ര​വ​ർ​ത്തി​ച്ച​ശേ​ഷം വീ​ണ്ടും ലി​സ്സ​യി​ലേ​ക്കു​വ​രി​ക​യാ​യി​രു​ന്നു അ​ച്ച​ൻ.

ജീ​വി​ത​ത്തി​ലു​ട​നീ​ളം സ്വ​ന്തം അ​ന്തഃ​ക​ര​ണ​ത്തി​ന് ചെ​വി കൊ​ടു​ക്കു​ക​യും ദൈ​വ​ത്തി​ൽ ആ​ശ്ര​യി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ട് എ​ഴു​പ​ത്ത​ഞ്ചാം വ​യ​സി​ലും സേ​വ​ന​വ​ഴി​യി​ൽ ക​ർ​മ​നി​ര​ത​നാ​ണ് അ​ച്ച​ൻ.

ത​ന്‍റെ അ​നു​ഭ​വ​സ​മൃ​ദ്ധി മ​റ്റു​ള്ള​വ​രി​ലേ​ക്കു പ​ക​രു​ന്ന​തി​നാ​യി പു​സ്ത​ക​ര​ച​ന​യാ​ണ് അ​ടു​ത്ത ദൗ​ത്യ​മാ​യി അ​ച്ച​ൻ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. 40 വ​ര്‍​ഷ​ത്തെ സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ ഗോ​ര​ഖ്പൂ​ര്‍ രൂ​പ​ത​യി​ലും ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ കാ​ത്ത​ലി​ക് ഹെ​ല്‍​ത്ത് അ​സോ​സി​യേ​ഷ​നി​ലും കേ​ര​ള​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും നേ​രി​ട്ട അ​നു​ഭ​വ​ങ്ങ​ളാ​ണ് പ​ക​ർ​ത്തു​ക.

വി​ദ്യാ​ഭ്യാ​സം വി​ക​സ​ന​ത്തി​ന് എ​ന്ന​താ​ണ് അ​ച്ച​ന്‍റെ മ​റ്റൊ​രു കാ​ഴ്ച​പ്പാ​ട്. അ​തു​കൊ​ണ്ടു ത​ന്നെ പ്ര​ഫ​ഷ​ണ​ല്‍ സോ​ഷ്യ​ല്‍ വ​ര്‍​ക്കി​ന്‍റെ രീ​തി​ക​ള്‍ പ്രാ​യോ​ഗി​ക​മാ​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടു​ണ്ട്. അ​തി​നെ​ല്ലാം പി​ന്നി​ല്‍ നി​ര​വ​ധി വെ​ല്ലു​വി​ളി​ക​ളും നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​മു​ണ്ട്.

ഈ ​പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വ​ന​ത്തി​ന്‍റെ മൂ​ശ​യി​ല്‍ ഊ​തി​യു​രു​ക്കി പ​ത്ത​ര​മാ​റ്റു തി​ള​ക്ക​ത്തോ​ടെ നാ​ടി​നു സ​മ​ര്‍​പ്പി​ച്ച​തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ളാ​കും എ​ഴു​തു​ന്ന വ​രി​ക​ളി​ൽ നി​റ​യു​ക.
സ​മ​യം പോ​ലെ ലി​സ്സ കോ​ള​ജി​ല്‍ ക്ലാ​സെ​ടു​ക്കാ​നും അ​ച്ച​ന് താ​ല്‍​പര്യ​മു​ണ്ട്.