ഡോ: ​കെ.​എ​സ്. മാ​ധ​വ​നെ​തി​രാ​യ ന​ട​പ​ടി​ നിർത്തിവയ്ക്കാൻ വി​സി​ക്ക് ക​ത്ത്
Monday, May 10, 2021 12:17 AM IST
തേ​ഞ്ഞി​പ്പ​ലം: അ​ധ്യാ​പ​ക​നി​യ​മ​ന​ത്തി​ലെ സം​വ​ര​ണം സം​ബ​ന്ധി​ച്ചു ന​ട​ത്തി​യ ഗ​വേ​ഷ​ണ ഫ​ല​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ലേ​ഖ​ന​മെ​ഴു​തി​യ​തി​നു ഡോ. ​കെ.​എ​സ്. മാ​ധ​വ​ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ൻ​ഡി​ക്ക​റ്റ് അം​ഗം ഡോ. ​റ​ഷീ​ദ് അ​ഹ​മ്മ​ദ് വൈ​സ് ചാ​ൻ​സ​ല​ർ​ക്ക് ക​ത്തു ന​ൽ​കി.
ഡോ.​പി.​കെ. പോ​ക്ക​റോ​ടൊ​ത്ത് എ​ഴു​തി​യ ലേ​ഖ​ന​ത്തി​ന്‍റെ പേ​രി​ൽ ഡോ. ​മാ​ധ​വ​നെ​തി​രെ മാ​ത്ര​മാ​ണ് സ​ർ​വ​ക​ലാ​ശാ​ല അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​ത് ജാ​തി​വി​വേ​ച​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്നു ആ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ സി​ൻ​ഡി​ക്ക​റ്റം​ഗ​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ. സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ലെ ബ​ഷീ​ർ ചെ​യ​ർ മേ​ധാ​വി​യാ​യ പോ​ക്ക​ർ​ക്കെ​തി​രെ ഇ​തു​വ​രെ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഡോ.​മാ​ധ​വ​നോ​ടു​ള്ള ഈ ​വി​വേ​ച​നം അ​ദ്ദേ​ഹം പ​ട്ടി​ക വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​നാ​യ​തു കൊ​ണ്ടാ​ണ് എ​ന്നാ​ണ് ക​രു​തേ​ണ്ട​തെ​ന്നു ഡോ. ​റ​ഷീ​ദ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.
സ​ർ​വ​ക​ലാ​ശാ​ല​യെ അ​വ​മ​തി​ക്കു​ന്ന ഒ​ന്നും ലേ​ഖ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നി​ട്ടും സ​ർ​വ​ക​ലാ​ശാ​ല​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ക്കു​ക​യും കു​റ്റം മു​ഴു​വ​ൻ ഡോ.​മാ​ധ​വ​ന്‍റെ ത​ല​യി​ൽ മാ​ത്രം ചാ​ർ​ത്തു​ക​യും സ​ഹ എ​ഴു​ത്തു​കാ​ര​നെ വെ​റു​തെ വി​ടു​ക​യും ചെ​യ്ത് ക​ഴി​ഞ്ഞ ദി​വ​സം സ​ർ​വ​ക​ലാ​ശാ​ല പ​ത്ര​ക്കു​റി​പ്പി​റ​ക്കി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​ര​ണം കാ​ണി​ക്ക​ലി​നു കൃ​ത്യ​സ​മ​യ​ത്തു മ​റു​പ​ടി ന​ൽ​കി​യി​ട്ടും അ​ധ്യാ​പ​ക​നെ പൊ​തു​ജ​ന​മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ​മാ​നി​ക്കു​ന്ന​തും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്ന​തും പ​ട്ടി​ക വി​ഭാ​ഗ സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ജാ​മ്യ​മി​ല്ലാ കു​റ്റ​മാ​ണ്. അ​തി​നാ​ൽ, സ​ർ​വ​ക​ലാ​ശാ​ല​ക്ക് കൂ​ടു​ത​ൽ നാ​ണ​ക്കേ​ട് വ​രു​ത്താ​തെ വൈ​സ് ചാ​ൻ​സ​ല​റും ര​ജി​സ്ട്രാ​റും മാ​ധ​വ​നെ​തി​രാ​യ നീ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു സി​ൻ​ഡി​ക്ക​റ്റം​ഗം ആ​വ​ശ്യ​പ്പെ​ട്ടു.