ലോക്ക്ഡൗണിൽ ആ​ശ്വാ​സ​മാ​യി സൗ​ജ​ന്യ ഭ​ക്ഷ​ണവി​ത​ര​ണ​വു​മാ​യി അ​ശോ​ക​ൻ വീണ്ടും
Monday, May 10, 2021 12:17 AM IST
മു​ക്കം: ലോ​ക്ക്ഡൗ​ണി​ൽ ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി മ​ണാ​ശേ​രി​യി​ലെ മ​ഠ​ത്തി​ൽ​തൊ​ടി​ക അ​പ്പു സ്മാ​ര​ക അ​ശോ​ക ട​വ​റി​ൽ സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം ആ​രം​ഭി​ച്ചു. ട​വ​റി​ന്‍റെ ഉ​ട​മ മ​ഠ​ത്തി​ൽ​തൊ​ടി​ക അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ട​ക്കം ഇ​തി​ന്‍റെ‌ സ​മീ​പ​ത്തു​ള്ള​തി​നാ​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് ഇ​ത് ആ​ശ്വാ​സ​മാ​കു​ന്ന​ത്. സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണം മു​ക്കം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡി​ന്‍റെ ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഇ​തേ കെ​ട്ടി​ടം പൂ​ർ​ണ​മാ​യും പ്ര​വാ​സി​ക​ളെ ക്വാ​റ​ന്‍റൈ​നി​ൽ പാ​ർ​പ്പി​ക്കാ​ൻ അ​ശോ​ക​ൻ മു​ക്കം ന​ഗ​ര​സ​ഭ​യ്ക്കു വി​ട്ടു ന​ൽ​കി​യി​രു​ന്നു. നൂ​റു​രൂ​പ​യ്ക്ക് മൂ​ന്നു നേ​രം ഭ​ക്ഷ​ണം ന​ൽ​കു​ന്ന ഒ​രു ഭ​ക്ഷ്യ പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും പാ​വ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും പാ​ക്കേ​ജ് പ്ര​കാ​ര​മു​ള്ള ഭ​ക്ഷ്യ കൂ​പ്പ​ൺ ന​ൽ​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ശോ​ക​ൻ വ്യ​ക്ത​മാ​ക്കി. ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ര​ജ​നി, സൂ​പ്ര​ണ്ട് മ​ധു​സൂ​ദ​ന​ൻ, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ രാ​ജീ​വ​ൻ, ഷീ​ബ അ​ശോ​ക​ൻ, അം​ബു​ജാ​ക്ഷ​ൻ, മോ​ഹ​ന​ൻ, മ​ധു, രാ​ജീ​വ്‌ മ​ഠ​ത്തി​ൻ​തൊ​ടി​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.