കുടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി; നി​ര​വ​ധി വീ​ട്ടു​ക​ാര്‍ ദു​രി​ത​ത്തി​ൽ
Monday, May 10, 2021 12:19 AM IST
താ​മ​ര​ശേ​രി: കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി 25 കു​ടു​ംബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​യി. താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ക​രി​ങ്ങ​മ​ണ്ണ ജ​ല​നി​ധി ശു​ദ്ധജ​ല വി​ത​ര​ണപ​ദ്ധ​തി​യു​ടെ ജലവി​ത​ര​ണ​മാ​ണ് ഒ​രാ​ഴ്ച​യാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. പൈ​പ്പ് പൊ​ട്ടി​യ​താ​ണ് ജ​ലവി​ത​ര​ണം മു​ട​ങ്ങാ​ന്‍ കാ​ര​ണ​മാ​യ​ത്. കു​ടി​ക്കി​ലു​മ്മാ​രം ഭാ​ഗ​ത്ത് റോ​ഡ​രി​കി​ലാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്.
റോ​ഡ് പൊ​ളി​ച്ച് പൈ​പ്പ് മാ​റ്റു​ന്ന​തി​ന് ഏ​റെ പ്ര​യാ​സ​വു​മാ​ണ്. ബ​ന്ധ​പ്പെ​ട്ട ക​മ്മ​ിറ്റി​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി തീ​ര്‍​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍ പണമി​ല്ലാ​ത്ത​താ​ണ് പൈ​പ്പു ന​ന്നാ​ക്ക​ല്‍ വൈ​കു​ന്ന​തിന് കാര ണമായി പറയുന്നത്.
കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ള്‍ പു​ഴ​യി​ലും തോ​ട്ടി​ലു​മി​റ​ങ്ങി​യാ​ണ് അ​ല​ക്കും കു​ളി​യു​മൊ​ക്കെ ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ ലോ​ക്ക്ഡൗ​ണാ​യ​തോ​ടെ പോ​ലീ​സ് ഇ​വ​രെ ത​ട​ഞ്ഞി​രു​ന്നു. കാ​ര്യ​ങ്ങ​ള്‍ ബോ​ധി​പ്പി​ച്ച​തോ​ടെ പോ​ലീ​സ് പി​ന്‍​മാ​റു​ക​യാ​യി​രു​ന്നു.
വെ​ള്ളം ത​ല​ച്ചു​മ​ടാ​യി എ​ത്തി​ച്ചാ​ണ് ഇ​വ​ര്‍ വീ​ട്ടാ​വ​ശ്യം നി​റ​വേ​റ്റു​ന്ന​ത്. താ​മ​ര​ശേ​രി പോ​ലീ​സി​ലും ത​ഹ​സി​ല്‍​ദാ​ര്‍​ക്കും പ​ഞ്ചാ​യ​ത്തി​ലും പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ശാ​ശ്വ​ത പരിഹാ​ര​മി​ല്ലെ​ന്നാ​ണ് പ്ര​ദേ​ശ​ത്തു​കാ​ര്‍ പ​റ​യു​ന്ന​ത്.