കോ​ഴി​ക്കോ​ട് മെ​ഡി. കോ​ള​ജ് സ​മ​രം വീ​ടു​ക​ളി​ൽ തു​ട​രു​ന്നു
Monday, May 10, 2021 12:19 AM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കൊ​റോ​ണ സ​മ​യ​ത്ത് ജോ​ലി​ചെ​യ്ത പി​രി​ച്ചു​വി​ട്ട ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല റി​ലെ നി​രാ​ഹാ​രസ​മ​രം വീ​ടു​ക​ളി​ൽ തു​ട​രു​ന്നു. ഐ​എ​ൻ​ടി​യു​സി സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ​രം 187-ാം ദി​വ​സം പി​ന്നി​ടു​ക​യാ​ണ്.
ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ക്ഡൗ​ൺ കാ​ല​യി​ള​വി​ൽ വീ​ട്ടി​ലി​രു​ന്ന് സ​മ​രം ഇ​ന്ന് ര​ണ്ടാം ദി​വ​സം കെ.​കെ. സ​രോ​ജി​യാ​ണ് ഇ​ന്ന് വീ​ട്ടി​ൽ സ​മ​ര​ത്തി​ലി​രി​ക്കു​ന്ന​ത്.
തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ ദി​നേ​ശ്പെ​രു​മ​ണ്ണ, കെ​ഡി​എ​ഫ് (ഡി) ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ടി. ജ​നാ​ർ​ദ്ദ​ന​ൻ, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന:​സെ​ക്ര​ട്ട​റി എം.​ടി. സേ​തു​മാ​ധ​വ​ൻ എ​ന്നി​വ​ർ ഓ​ൺ​ലൈ​നി​ലൂ​ടെ അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു.