ബോ​ധ​വ​ത്കര​ണ വീ​ഡി​യോ രൂ​പ​ക​വു​മാ​യി കൂ​ട​ര​ഞ്ഞി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം
Monday, May 10, 2021 12:19 AM IST
കൂ​ട​ര​ഞ്ഞി: മ​ഴ​ക്കാ​ല രോ​ഗ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കെ​തി​രെ ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി കൂ​ട​ര​ഞ്ഞി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും മൗ​ണ്ട് ഹീ​റോ​സും രം​ഗ​ത്ത്. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ വ്യാ​പ​ന കാ​ല​ത്ത് മ​ഴ​ക്കാ​ല​രോ​ഗ​ങ്ങ​ളാ​യ ഡെ​ങ്കി​പ്പ​നി, ചി​ക്കു​ൻ​ഗു​നി​യ, മ​ഞ്ഞ​പി​ത്തം തു​ട​ങ്ങി​യ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി കൂ​ട​ര​ഞ്ഞി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ്രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ കാ​യി​ക സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ കൂ​ട​ര​ഞ്ഞി മൗ​ണ്ട് ഹീ​റോ​സും ചേ​ർ​ന്ന് ബോ​ധ​വ​ത്ക്ക​ര​ണ വീ​ഡി​യോ പു​റ​ത്തി​റ​ക്കി.
വീ​ടും പ​രി​സ​ര​വും ശു​ചി​യാ​ക്കി​വയ്ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും രോ​ഗം വ​രാ​തെ ശ്ര​ദ്ധി​ക്കു​ന്ന​തി​നെ​പ​റ്റി​യു​മു​ള്ള ഡോ. ​പ്രി​യ​യു​ടെ സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് വി​ഡി​യോ രൂ​പ​കം അ​വ​സാ​നി​ക്കു​ന്ന​ത്. ഗാ​ന​ര​ച​യി​താ​വാ​യ കൂ​മ്പാ​റ ബേ​ബി​യാ​ണ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച​ത്. സം​ഗീ​തം ഷാ​ജി അ​ഗ​സ്റ്റി​ൻ കാ​ഥി​ക​നാ​യ ജ​യേ​ഷ് കൂ​ട​ര​ഞ്ഞി ടി​ങ്കു​ട്ട​ൻ എ​ന്ന പാ​വ​കു​ട്ടി​യി​ലൂ​ടെ അ​വ​ത​രി​പി​ക്കു​ന്ന ഈ ​ക​ലാ​രൂ​പം ശ്ര​ദ്ധേ​യ​മാ​ണ്. കൂ​ട​ര​ഞ്ഞി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജോ​ൺ​സ​ൻ ജോ​ർ​ജ്, ജെ​സ്റ്റി ജോ​സ് എ​ന്നി​വ​രോ​ടൊ​പ്പം റോ​ബി​ൽ തൂ​പ്പു​ങ്ക​ര, അ​നീ​ഷ് പു​ത്ത​ൻ​പു​ര, നി​ഷാ​ന്ത്, അ​നീ​ഷ് തി​രു​വ​മ്പാ​ടി തു​ട​ങ്ങി​യ ക​ലാ​കാ​ര​ൻ​മാ​രും ഇ​തി​ന് പി​ന്നി​ലു​ണ്ട്. ഏ​റെ ജ​ന​ശ്ര​ദ്ധ നേ​ടി​യ ഈ ​പ​രി​പാ​ടി ഇ​തി​നോ​ട​കം വ​യ​റ​ലാ​യി ക​ഴി​ഞ്ഞു.