ഇ​ന്നുമു​ത​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മെ​ന്ന് പോ​ലീ​സ്
Monday, May 10, 2021 12:19 AM IST
നാ​ദാ​പു​രം: ഇ​ന്ന് മു​ത​ല്‍ റോ​ഡി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് പോ​ലീ​സ്. ര​ണ്ട് ദി​വ​സ​ത്തെ അ​വ​ധി​ക്കുശേ​ഷം സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളും ഓ​ഫീ​സു​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​ല്‍ റോ​ഡി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​ന്‍ ഡി​ജി​പി ഉ​ത്ത​ര​വി​റ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​ന്ന​ത്. പോ​ലീ​സ് പാ​സും, തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യും ഇ​ല്ലാ​തെ സ​ഞ്ച​രി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടി പി​ഴ ചു​മ​ത്താ​നും വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​നു​മാ​ണ് തീ​രു​മാ​ന​മെ​ന്ന് ഡി​വൈ​എ​സ്പി പി.​എ. ശി​വ​ദാ​സ് പ​റ​ഞ്ഞു.
ഞാ​യ​റാ​ഴ്ച ടൗ​ണു​ക​ളി​ല്‍ മെ​ഡി​ക്ക​ല്‍ ഷോ​പ്പു​ക​ളും അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ മാ​ത്ര​മാ​ണ് തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ച​ത്. എ​ന്നാ​ല്‍ ക​ട​ക​ളി​ലെ​ത്തി​യ​വ​ര്‍ വ​ള​രെ കു​റ​വാ​യി​രു​ന്നു​വെ​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​ഞ്ഞു.
ഞാ​യ​റാ​ഴ്ച റോ​ഡി​ല്‍ ഇ​റ​ങ്ങി​യ​വ​രും വാ​ഹ​ന​ങ്ങ​ളും പേ​രി​ന് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള​ളൂ. ര​ണ്ട് ദി​വ​സ​ത്തെ അ​വ​ധി​ക്കുശേ​ഷം ജ​ന​ങ്ങ​ള്‍ റോ​ഡി​ലി​റ​ങ്ങു​മെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കു​ന്ന​ത്.