ആ​ദി​വാ​സി​ക​ൾ​ക്കുവേ​ണ്ടി പ്ര​ത്യേ​ക വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് ഇ​ന്ന്
Monday, May 10, 2021 12:19 AM IST
കോ​ട​ഞ്ചേ​രി: പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​വാ​സി ഊ​രു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പ് വ​ട്ട​ച്ചി​റ സാം​സ്കാ​രി​ക നി​ല​യ​ത്തി​ൽ വ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ്.
കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ 16 ഊ​രു​ക​ളി​ലും താ​മ​സി​ക്കു​ന്ന 45 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളെ​യും പ്ര​ത്യേ​ക വാ​ഹ​നം അ​റേ​ഞ്ച് ചെ​യ്തു വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പി​ൽ എ​ത്തി​ച്ചു വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി തി​രി​ച്ചെ​ത്തി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി അ​റി​യി​ച്ചു.

കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് കോ​വി​ഡ്
ഡി​സി​സി​യി​ൽ 14 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ

കോ​ട​ഞ്ചേ​രി: ആ​ദി​വാ​സി​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ചെ​മ്പു​ക​ട​വ് ഡി​സി​സി​യി​ൽ 12 പേ​രും കോ​ട​ഞ്ചേ​രി ഡി​സി​സി യി​ൽ ര​ണ്ടു​പേ​രും അ​ട​ക്കം 14 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. ര​ണ്ടി​ട​ത്തും ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി അ​റി​യി​ച്ചു.
കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാ​മ​ത്തെ ഡൊ​മി​സി​ലി​റി കെ​യ​ർ സ​ന്‍റ​റാ​യ പ​ക​ൽ വീ​ട്ടി​ൽ ര​ണ്ടു​പേ​രെ ക്വാ​റ​ന്‍റൈ​ൻ ചെ​യ്തി​ട്ടു​ണ്ട്.